നെടുമങ്ങാട്
നെടുമങ്ങാട് നഗരഹൃദയത്തിലെ മഞ്ചയില്‍ നിന്നു പേരുമലയിലേക്കു പോകുന്ന റോഡിലൂടെ കാല്‍നട യാത്രപോലും ദുഃസഹം. നഗരപ്രദേശങ്ങളിലും വലിയമല ഐഎസ്ആര്‍ഒയിലുമൊക്കെ ശുദ്ധജലമെത്തിക്കുന്ന പ്രധാന ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്ഥലമാണിവിടെ. പേരുമല ഹരിജന്‍ കോളനിയിലും സമീപ പ്രദേശങ്ങളിലുമായി ആയിരക്കണക്കിനു കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കു നഗരത്തിലേക്കു എത്തിച്ചേരാനും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കു പേരുമല വാട്ടര്‍ ടാങ്കില്‍ എത്തിച്ചേരാനും റോഡിന്‍റെ ശോച്യാവസ്ഥ മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
വാട്ടര്‍ ടാങ്കില്‍ നിന്നു റോഡിനടിയിലൂടെ പോകുന്ന പൈപ്പിന്‍റെ ചോര്‍ച്ച തടയാന്‍ അടിക്കടി വെട്ടിക്കുഴിക്കുന്നതാണു റോഡ് തകരാന്‍ പ്രധാന കാരണമെന്നു നാട്ടുകാര്‍. വെട്ടിപ്പൊളിക്കുന്ന റോഡ് നേരെയാക്കി ടാര്‍ ചെയ്യുന്നതിനു പകരം മണ്ണിട്ടു നികത്തി മടങ്ങുകയാണു വാട്ടര്‍ അഥോറിറ്റി അധികൃതര്‍. മഴ പെയ്യുമ്പോള്‍ റോഡ് വീണ്ടും കുഴിയാകും. പൈപ്പ് പൊട്ടലിനു ശാശ്വത പരിഹാരം കണ്ടെത്തി റോഡ് ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Close...
Maximum Character Allowed -
4000