ബോട്ടപകടം; സഞ്ചാരികളെ രക്ഷപെടുത്തി
Wednesday,
March 10,
2010
വിഴിഞ്ഞം
കോവളം ഹവ്വാ ബീച്ചില്‍ സ്വകാര്യ ബോട്ട് മറിഞ്ഞു. ബോട്ട് ഡ്രൈവറെയും രണ്ടു സഞ്ചാരികളെയും ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷിച്ചു. കോട്ടയം, മുണ്ടക്കയം സ്വദേശികളായ അശോക് കുമാര്‍, ധര്‍മരാജ്, ബോട്ട് ഡ്രൈവര്‍ അബ്ദുള്‍റഹ്മാന്‍എന്നിവരാണ് രക്ഷപെ്ട്ടത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനായിരുന്നു സംഭവം.
തീരത്തേക്കു മടങ്ങുന്നതിനിടയിലാണു തിരയില്‍പ്പെട്ടു മറിഞ്ഞത്. കരയില്‍ നിന്നു 250 മീറ്റര്‍ അകലെ കൈകാലിട്ടടിക്കുന്ന സഞ്ചാരികളെ രക്ഷിക്കാന്‍ തീരത്തെ കാലാളുകള്‍ നീന്തിയെത്തി. ലൈഫ് ഗാര്‍ഡ് സുപ്പര്‍ വൈസര്‍ വേണു, ലൈഫ് ഗാര്‍ഡുകളായ അശോകന്‍, ഹരിചന്ദ്രബാബു, സുകുമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
പ്രക്ഷുബ്ദമായ കടലില്‍ ബോട്ട് ഇറക്കരുതെന്ന നിര്‍ദേശം അവഗണിച്ചാണു സ്വകാര്യ ബോട്ടുകള്‍ കോവളം കടലില്‍ സര്‍വീസ് നടത്തിയത്. ലൈസന്‍സ് നല്‍കിയ പോര്‍ട്ട് അധികൃതര്‍ അപകടം നടന്നതോടെ വെട്ടിലായി. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെയാണു കടലിലെ ബോട്ട് ടൂറിസം.
പത്തോളം സ്വകാര്യ ബോട്ടുകള്‍ കോവളത്തു സര്‍വീസ് നടത്തുന്നുണ്ട്. ഇവ വിനോദയാത്രക്കു അനുയോജ്യമല്ലെന്നു വിദഗ്ധര്‍. 1997ല്‍ കോവളത്തു ബോട്ട് മറിഞ്ഞു നാലുര്‍േ മരിച്ചിരുന്നു.
ഏകീകൃത ചാര്‍ജല്ല സ്വകാര്യ ബോട്ടുകള്‍ ഈടാക്കുന്നത്. ആളൊന്നിനു 300 മുതല്‍ 750 രൂപവരെയാണു നിരക്ക്.
ഇന്നലെ അപകടത്തില്‍പ്പെട്ടവരുടെ മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട്ട്, പണം അടങ്ങിയ പെഴ്സ് തുടങ്ങിയവ നഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ ഒഴികെയുള്ളവ ലൈഫ് ഗാര്‍ഡുകള്‍ മുങ്ങിത്തപ്പി എടുത്തു. കോവളം പൊലീസ് സ്വകാര്യ ബോട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു.
Close...
Maximum Character Allowed -
4000