ഭരത് ഗോപി അവാര്‍ഡ് സമ്മാനിച്ചു
Wednesday,
March 10,
2010
ആറ്റിങ്ങല്‍
സിനിമാ രംഗത്ത് ഇന്നുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കു താത്പര്യമില്ലെന്നും അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മന്ത്രി സി. ദിവാകരന്‍. ചിറയിന്‍കീഴില്‍ ഭരത് ഗോപി ഫൗണ്ടേഷന്‍ അവാര്‍ഡ് ഇന്നസെന്‍റിനു നല്‍കിക്കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
സാംസ്കാരിക രംഗം കൂടുതല്‍ സജീവമായാലേ നാട്ടിലെ അസ്വസ്ഥതകള്‍ക്കു പരിഹാരമാകൂ. തനതു ശൈലിയില്‍ സിനിമയെ കീഴടക്കിയ നടനാണ് ഇന്നസെന്‍റെന്ന് മന്ത്രി. വെഞ്ഞാറമൂട് ശശി അധ്യക്ഷത വഹിച്ചു. നടി പ്രിയങ്ക, തലേക്കുന്നില്‍ ബഷീര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Close...
Maximum Character Allowed -
4000