പുത്തരിക്കണ്ടം: ഈ മാസവും പൂര്‍ത്തിയാകില്ല
Wednesday,
March 10,
2010
തിരുവനന്തപുരം
പുത്തരിക്കണ്ടം മൈതാനത്തിന്‍റെ ആധുനികീകരണം ഈ മാസവും പൂര്‍ത്തിയാകില്ല. നഗരസഭാ അധികൃതര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത് ഈ മാസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന്. ആധുനിക രീതിയില്‍ പണിയുന്ന സ്റ്റേജ്, പുല്‍ത്തകിടി, കാര്‍ പാര്‍ക്കിങ് ഏരിയ, നെല്‍ക്കൃഷി നടത്താന്‍ പ്രത്യേക സ്ഥലം, വിശ്രമ കേന്ദ്രം എന്നിവയാണ് പുത്തരിക്കണ്ടം മൈതാനത്തു പുതുതായി നിര്‍മിക്കുന്നത്.
നഗരസഭാ ഭരണസമിതിയുടെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുത്തരിക്കണ്ടം നവീകരണം. നവീകരണത്തിനു കുമാര്‍ ഗ്രൂപ്പിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടികള്‍ ചെലവിട്ടു നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായി വരുന്നത്. ഇതില്‍ പ്രവേശന കവാടവും, സ്റ്റേജിന്‍റെ നിര്‍മാണവും മാത്രമാണുള്ളത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നു വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഒ. അശോകന്‍ പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ വിശ്രമ കേന്ദ്രത്തിന്‍റെയും, പുല്‍ത്തകിടിയുടെയും, മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്‍റെയും പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഇതു പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നു നഗരസഭാ അധികൃതര്‍ തന്നെ പറയുന്നു. രണ്ടാംഘട്ട നിര്‍മാണത്തിനു ഒരു കോടി 13 ലക്ഷം രൂപയാണ് അനുവദിച്ചത്. നഗരത്തില്‍ നടക്കുന്നമിക്ക പരിപാടിക ള്‍ക്കും പുത്തരിക്കണ്ടം മൈതാനമാണ് ഉപയോഗിക്കുന്നത്. നിരവധി സമരങ്ങള്‍ക്കും, സമ്മേളനങ്ങള്‍ക്കും സാസ്കാരിക പരിപാടികള്‍ക്കും യുവജനോത്സവങ്ങള്‍ക്കും ഈ മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നവീകരിക്കുന്ന മൈതാനം ഉപയോഗിക്കാന്‍ ഇനിമുതല്‍ നിശ്ചിത തുക നഗര സഭയ്ക്കു നല്‍ക ണം. കൂടാതെ കാര്‍ പാര്‍ക്കിങിനും തുക ഏര്‍പ്പെടുത്തും.
Close...
Maximum Character Allowed -
4000