Tuesday, February 07, 2012   2:28 PM IST
Supplements
Home>> Regional>> Kozhikode
Kozhikode
ഗുണനിലവാരം ഉറപ്പാക്കിയത് പരിശോധനയ്ക്കു ശേഷം: ഡിഎംഒ
Wednesday, March 10, 2010
|
|
|
കോഴിക്കോട്

മന്തുരോഗ നിവാരണ ചികിത്സാ പരിപാടിക്കു വിതരണം ചെയ്ത ഡൈ ഈതൈന്‍ കാര്‍ബാമസൈല്‍ സിട്രേറ്റ് (ഡിഇസി) ഗുളികകള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയതാണെന്നു ഡിഎംഒ.

അതിനാല്‍ മരുന്നു കഴിച്ചവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബെറ്റിജോസ് അറിയിച്ചു. ഇതു സംബന്ധിച്ചു വന്ന പത്രവാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് ഈ ചികിത്സാ പദ്ധതി 2004 മുതലാണു തുടങ്ങിയത്. 2007 വരെ ഡിഇസി ഗുളികകള്‍ മാത്രമാണു നല്‍കിയിരുന്നത്. 2008 മുതല്‍ ആല്‍ബന്‍ഡസോള്‍ ഗുളികകളും ഇതോടൊപ്പം നല്‍കിവരുന്നു. ഗുളികകള്‍ കേന്ദ്ര സര്‍ക്കാരാണു വിതരണം ചെയ്യുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പു നാളിതുവരെ ഒരു കമ്പനിയില്‍ നിന്നും ഡിഇസി ഗുളിക വാങ്ങിയിട്ടില്ല. 2007 ല്‍ തമിഴ്നാട്ടിലെ ഫോര്‍ട്സ് (ഇന്ത്യ) ലബോറട്ടറിസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വാങ്ങി സംസ്ഥാനത്തിനു നല്‍കിയ 37 ബാച്ച് ഡിഇസി ഗുളികകളില്‍ ഒന്നായിരുന്നു എസ് 0042 ബാച്ച്.

മധ്യപ്രദേശിലെ ദീപിന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഡിഇസി ഗുളികകള്‍ വാങ്ങി സംസ്ഥാനത്തിനു നല്‍കിയിട്ടില്ല. മരുന്നു നിര്‍മാണ കമ്പനികള്‍ ഗുണനിലവാരം പരിശോധിക്കുന്നതിനു പുറമെ കേന്ദ്ര ആരോഗ്യമന്ത്രാലയവും മരുന്നുകള്‍ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.

ഇങ്ങിനെ രണ്ടു പരിശോധനകള്‍ക്കു ശേഷം നല്‍കുന്ന മരുന്നുകള്‍ തിരുവനന്തപുരത്തെ ഗവണ്‍മെന്‍റ് അനലിസ്റ്റ് ലബോറട്ടറിയില്‍ വീണ്ടും ഗുണനിലവാര പരിശോധന നടത്താറുണ്ട്.

ഫോര്‍ട്സ് (ഇന്ത്യാ) ലബോറട്ടറിസ് 2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ മുഖേന സംസ്ഥാനത്തിനു നല്‍കിയ എസ് 0042 ബാച്ചിലെ ഡിഇസി ഗുളികയ്ക്ക് ഗുണനിലവാരമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

2007 ലെ എസ് 0042 ബാച്ചില്‍പ്പെട്ടതും വിതരണത്തിനു ശേഷം മിച്ചം വരുന്നതുമായ ഡിഇസി ഗുളികകള്‍ പൊടിഞ്ഞതായി കണ്ടെത്തി. ഇതിനു കാരണം അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പാവസ്ഥയാകാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ എസ്. 0042 ബാച്ചിലെ ഡിഇസി ഗുളികകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന നിര്‍ദേശം നല്‍കി.

ഇതു ഭരണപരമായ ഒരു സ്ഥി രം നടപടിക്രമം മാത്രമാണ്-ഡിഎംഒ വ്യക്തമാക്കി.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code