Thursday, February 09, 2012   5:06 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
മണല്‍ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു
Wednesday, March 10, 2010
|
|
|
ബേപ്പൂര്‍

ഗ്രാമപഞ്ചായത്തിലെ മണല്‍ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തു പരിധിയിലെ ചാലിയാറില്‍ നിന്നും മണല്‍ വാരാന്‍ അനുമതി ലഭിച്ച സാഹചര്യത്തിലാണിത്. മണല്‍ തൊഴിലാളികളായി 299 പേര്‍ പേരു നല്‍കിയിട്ടുണ്ട്.

ഇതില്‍ യഥാര്‍ഥ മണല്‍ തൊഴിലാളികളെ തെരഞ്ഞെടുത്തായിരിക്കും രജിസ്ട്രേഷന്‍ നല്‍കുക. അപേക്ഷ നല്‍കിയവരില്‍ മറ്റിതര തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉള്ളതായി പഞ്ചായത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു ബേപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.വി. അബ്ദുള്‍ അസീസ് പറഞ്ഞു. യഥാര്‍ഥ മണല്‍ തൊഴിലാളികള്‍ക്കു മാത്രമേ രജിസ്ട്രേഷന്‍ നല്‍കുകയുള്ളൂ.

പോര്‍ട്ടിന്‍റെ അധീനതയിലുള്ള സ്ഥലത്തു നിന്നു മണലെടുക്കാന്‍ തുറമുഖ വകുപ്പാണു ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കിയത്. ബേപ്പൂര്‍ അഴിമുഖം മുതല്‍ ചെറുവണ്ണൂര്‍ മമ്മിളിക്കടവു വരെയുള്ള തുറമുഖ പരിധിയില്‍ എവിടെ നിന്നു മണല്‍ വാരണമെന്നതു തീരുമാനമായിട്ടില്ല.

മണല്‍ വാരുന്നതിനു ബില്ലിനുള്ള തുക തുറമുഖ വകുപ്പില്‍ അടയ്ക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ടണ്ണിനു 50 രൂപ വീതം പ്രതിമാസം എടുക്കുന്ന 4000 ടണ്‍ മണലിനുള്ള രണ്ടു ലക്ഷം രൂപയാണു തുറമുഖ വകുപ്പിനു നല്‍കുന്നത്.

വേണ്ടത്ര മണല്‍ ലഭിച്ചുകഴിഞ്ഞാല്‍ ജനകീയാസൂത്രണം, ഇഎംഎസ് ഭവന പദ്ധതി എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണു പഞ്ചായത്തിന്‍റെ കണക്കുകൂട്ടല്‍.

അതോടൊപ്പം അംഗീകൃത മണല്‍ തൊഴിലാളികള്‍ക്കു തൊഴില്‍ ലഭിക്കുകയും ചെയ്യും. ബേപ്പൂര്‍ പഞ്ചായത്തില്‍ വേണ്ടത്ര മണല്‍ ലഭിക്കാത്തതിനാല്‍ സമീപ പഞ്ചായത്തുകളെയാണു മണലിനായി ആ ശ്ര യിക്കുന്നത്.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code