കേന്ദ്രസര്‍ക്കാര്‍ കുത്തകകള്‍ക്കു വേണ്ടി നിലകൊള്ളുന്നു'
Wednesday,
March 10,
2010
തൃശൂര്‍
കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്കും കുത്തകള്‍ക്കും വേണ്ടിയാണു നിലകൊള്ളുന്നതെന്നു സിപി എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. നികുതിഭാരം വര്‍ധിപ്പിച്ചു ജനങ്ങളെ ദ്രോഹിക്കുകയാണു യുപിഎ സര്‍ക്കാര്‍. വിലക്കയറ്റത്തിനും ഭീകരവാദത്തിനുമെതിരേ സിപിഎം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി തൃശൂരില്‍ ആദായനികുതി ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസബ്സിഡി പോലും കവര്‍ന്നെടുത്തു പാവപ്പെട്ടവനെ കേന്ദ്രം ദ്രോഹിക്കുമ്പോള്‍ ഖജനാവിലെ പണം ജനക്ഷേമത്തിനായി വിനിയോഗിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനു മാതൃകയാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി കൂട്ടിയും, നാണയപെരുപ്പം സൃഷ്ടിച്ചും വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്രഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക നയമാണു ജനങ്ങളെ പാപ്പരാക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിപ്പിച്ചവര്‍ പാചകവാതകത്തിന്‍റെ വില നൂറു രൂപ കൂടി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. വൈദ്യുതിയുള്ളവര്‍ക്കു മണ്ണെണ്ണ നിഷേധിച്ചു കഴിഞ്ഞു.
കൃഷിക്കാരനു സബ്സിഡിയും ചെറുകിട, പരമ്പരാഗത, കുടില്‍ വ്യവസായങ്ങളുടെ സഹായവും പൂര്‍ണമായും എടുത്തുകളഞ്ഞു. വന്‍കിട ഇറക്കുമതിക്കാര്‍ക്കു വേണ്ടി കൃഷിയെ തകര്‍ത്തവര്‍ ആസിയാ ന്‍ കരാറില്‍ ഒപ്പിട്ടതോടു കൂടി നാശം പൂര്‍ണമായി. അദ്ദേഹം പറഞ്ഞു
Close...
Maximum Character Allowed -
4000