കുമ്മത്ത്
അപ്പുനായര്‍ക്ക്
പുരസ്കാരം
Wednesday,
March 10,
2010
തൃശൂര്‍
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഈ വര്‍ഷത്തെ മുല്ലപ്പിള്ളി ഗോവിന്ദന്‍കുട്ടി നായര്‍ സ്മാരക പുരസ്ക്കാരം മദ്ദള കലാകാരന്‍ കുമ്മത്ത് അപ്പുനായര്‍ക്ക് . സ്വര്‍ണപതക്കവും, കീര്‍ത്തിഫലകവും, പ്രശംസാപത്രവും അടങ്ങിയതാണു പുരസ്കാരം.
ആറാട്ടുപുഴ പൂരത്തിനു വേണ്ടി പ്രശസ്ത സേവനം നടത്തിയിട്ടുള്ള പ്രതിഭകള്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. 30 വര്‍ഷക്കാലം തൃശൂര്‍ പൂരത്തിനു പാറമേക്കാവിലും തിരുവമ്പാടിയിലും മാറി മാറി മദ്ദളം കൊട്ടിയിട്ടുണ്ട്. ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരി വിഭാഗത്തിന് 36 വര്‍ഷവും, ചേര്‍പ്പിന്‍റെ പഞ്ചവാദ്യത്തിന് 50 വര്‍ഷത്തെ സേവനത്തിനും മേക്കാവില്‍ ഭരണിക്ക് 60 കൊല്ലത്തെയും വെളിയന്നൂര്‍ ക്ഷേത്രത്തില്‍ 28 വര്‍ഷത്തെയും പയ്യൂര്‍ക്കാവില്‍ 36 വര്‍ഷത്തെയും ആമലത്തുകുളങ്ങര 30 വര്‍ഷത്തെ സേവനത്തിനും സ്വര്‍ണപതക്കം നല്‍കി ആദരിച്ചിട്ടുണ്ട്.
2000-ലെ കടവല്ലൂര്‍ അരവിന്ദാക്ഷന്‍ സ്മാരക അവാര്‍ഡ്, 2007ലെ പെരുവനം സംസ്കൃതി ക്ഷേത്രം ഏര്‍പ്പെടുത്തിയ അനുഷ്ഠാന കലാരത്നം പുരസ്ക്കാരം, തൃപ്രയാര്‍ സുവര്‍ണമുദ്ര, വെളിയന്നൂര്‍ ഭഗവതി ക്ഷേത്ര സുവര്‍ണ മുദ്ര എന്നിവയും ലഭിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000