Sunday, August 01, 2010   5:15 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ഹോസ്പിറ്റാലിറ്റി പരിശീലനം
Wednesday, March 10, 2010
|
|
|
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴില്‍ കോവളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനെജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ഹ്രസ്വകാല സൗജന്യ ഹോസ്പിറ്റാലിറ്റി കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 18. 22നു കോഴ്സ് ആരംഭിക്കും.

കോഴ്സുകള്‍

1. ഫുഡ് പ്രൊഡക്ഷന്‍- കുക്ക്. എട്ടാഴ്ചയാണു കോഴ്സ് ദൈര്‍ഘ്യം.

2. ഫുഡ് സര്‍വീസ്- വെയിറ്റര്‍ കം ഹൗസ് കീപ്പര്‍. കോഴ്സ് ദൈര്‍ഘ്യം ആറാഴ്ച. നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ഹോട്ടല്‍ മാനെജ്മെന്‍റ് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കെറ്റുകള്‍ നല്‍കും. വിനോദസഞ്ചാര മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സാണിത്. പരിശീലനത്തിനാവശ്യമായ യൂണിഫോം സൗജന്യമായി ലഭിക്കും.

യോഗ്യത: എട്ടാം ക്ലാസ് പാസായ 18നും 25നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 90% ഹാജരുള്ളവര്‍ക്കു ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിനു 2000 രൂപയും വെയ്റ്റര്‍ ഹൗസ്മെന്‍ കോഴ്സിന് 1500 രൂപയും സ്റ്റൈപ്പെന്‍ഡ് ലഭിക്കും.

അപേക്ഷ

അപേക്ഷകള്‍ വെള്ളക്കടലാസില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റിന്‍റെ പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫൊട്ടോ എന്നിവ സഹിതം അപേക്ഷിക്കുക.

വിലാസം

പ്രിന്‍സിപ്പല്‍, ഐഎച്ച്എംസിടി, ജിവി രാജ റോഡ്, കോവളം, തിരുവനന്തപുരം എന്ന വിലാസത്തില്‍ 18നു മുമ്പായി ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2480283.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code