Sunday, August 01, 2010   4:56 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്‍റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
Wednesday, March 10, 2010
|
|
|
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ക്യാംപസിലെ ചൈല്‍ഡ് ഡവലപ്പ്മെന്‍റ് സെന്‍ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്‍റ് (പിജിഡിസിസിഡി) കോഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ആറ്. വിശദമായി ചുവടെ:

യോഗ്യത

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നു കരസ്ഥമാക്കിയ ബിഎസ്സി ഹോംസയന്‍സ്. പട്ടികജാതി/വര്‍ഗക്കാര്‍ക്കു 10 ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും.

പ്രായം

19-28 വയസ്. 2009 ഡിസംബര്‍ 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികജാതി /വര്‍ഗക്കാര്‍ക്ക് ആറു വര്‍ഷം ഇളവ്.
അപേക്ഷ

അപേക്ഷാഫോമും പ്രോസ്പെക്റ്റസും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മാര്‍ച്ച് 15 മുതല്‍ 31 വരെ ലഭിക്കും. 100 രൂപയാണ് അപേക്ഷാഫോമിന്‍റെ വില. പട്ടികജാതി /വര്‍ഗക്കാര്‍ക്ക് 75 രൂപ മതി. പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളെജ്, തിരുവനന്തപുരം- 11 എന്ന വിലാസത്തില്‍ 130 രൂപ (പട്ടികജാതി /വര്‍ഗക്കാര്‍ക്കു 105 രൂപ) മണിയോര്‍ഡര്‍ സഹിതം എഴുതിച്ചോദിച്ചാല്‍ അപേക്ഷാഫോം തപാലിലും ലഭിക്കും. മാര്‍ച്ച് 28നകം എഴുതിച്ചോദിക്കണം.

പ്രോസ്പെക്റ്റസില്‍ നിര്‍ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കെറ്റുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

വിലാസം

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം തിരുവനന്തപുരം.

വിശദ വിവരങ്ങള്‍ക്ക്:  www.keralaparamedicalcouncil.org
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code