Sunday, August 01, 2010   5:04 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദം
Wednesday, March 10, 2010
|
|
|
കേന്ദ്ര ടൂറിസം വകുപ്പിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ഹോട്ടല്‍ മാനെജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ബിഎസ്സി ഇന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂലൈയില്‍ കോഴ്സ് ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12. വിശദമായി ചുവടെ:

യോഗ്യത

പ്ലസ് ടു. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: ജനറല്‍ വിഭാഗത്തിന് 22 ഉം എസ്സി/എസ്ടി വിഭാഗത്തിന് 25 വയസുമാണു പ്രായപരിധി.
തെരഞ്ഞെടുപ്പ്

അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മേയ് എട്ടിനു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണു പരീക്ഷ. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. ശാസ്ത്രാഭിരുചി, ഗണിത ശാസ്ത്രം, ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം, സര്‍ക്കാരാഭിമുഖ്യം എന്നീ വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. അര്‍ഹരായവര്‍ക്കു നിയമാനുസൃത സംവരണം ലഭിക്കും.
അപേക്ഷ

വിശദ വിവരങ്ങള്‍ അടങ്ങിയ ബ്രോഷറും അപേക്ഷാഫോമും കോവളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഈ മാസം മൂന്നാം വാരത്തോടെ ലഭിക്കും. 900 രൂപയാണ് അപേക്ഷാഫോമിന്‍റെ വില. പട്ടികജാതി/വര്‍ഗക്കാര്‍ക്കു 450 മതി. ഫോം ലഭിക്കുന്ന ബാങ്കുകളുടെ പേരുകള്‍ പിന്നീട് അറിയിക്കും.

ഫീസ്: ഒന്നാംവര്‍ഷം ഏകദേശം 70,000 രൂപയാണു ഫീസ്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്കു ഫീസാനുകൂല്യം അതതു ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നു ലഭിക്കും.

വിനോദസഞ്ചാര മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ള ഈ ഡിഗ്രി കോഴ്സ് നടത്തുന്ന മൂന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സംസ്ഥാനത്തുണ്ട്. ഐഎച്ച്എംസിടി കോവളം, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റ് കോഴിക്കോട്, ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനെജ്മെന്‍റ് വയനാട്. കേന്ദ്ര അധീനതയിലുള്ള കേരളത്തിലെ ഏക സ്ഥാപനം കോവളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഹോട്ടലുകള്‍ക്കു പുറമേ വിമാനക്കമ്പനികള്‍, യാത്രാക്കപ്പലുകള്‍, ക്യാന്‍റീനുകള്‍ എന്നിവയിലും ഈ കോഴ്സ് പാസാകുന്നവര്‍ക്കു തൊഴിലവസരങ്ങളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2480283.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code