Wednesday, February 08, 2012   7:33 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
ചൈനീസ് മെനുവില്‍ നിന്ന് പട്ടിയിറച്ചി ഡിലിറ്റ് ചെയ്യുന്നു
Thursday, March 11, 2010
|
|
|
ചൈനാസന്ദര്‍ശനം കഴിഞ്ഞു തിരികെയെത്തുന്നവരുടെ കഥകളില്‍ പലപ്പോഴും പട്ടിയിറച്ചിയുണ്ടാകും. അവിടുത്തെ റസ്റ്ററന്‍റില്‍ കിട്ടുന്ന പട്ടിയിറച്ചി കഴിച്ചെന്നും, നല്ല രുചിയാണെന്നുമൊക്കെ ചിലര്‍ തട്ടിവിട്ടിട്ടുമുണ്ടാകും. എന്നാല്‍ കേട്ടോളൂ. ചൈനയുടെ പട്ടിയിറച്ചി കഥകള്‍ക്ക് അധികം ആയുസുണ്ടാകാന്‍ ഇടയില്ല. ചൈനയിലെ റസ്റ്ററന്‍റുകളില്‍ പട്ടിയുടെയും പൂച്ചയുടെയുമൊക്കെ ഇറച്ചി ഉപയോഗിക്കുന്നതു നിരോധിക്കാന്‍ പോകുന്നു.

പട്ടികള്‍ക്കും പൂച്ചകള്‍ക്കുമൊക്കെ സ്വസ്ഥമായി വിഹരിക്കാന്‍ കഴിയുന്ന ഒരു നിയമം വേണമെന്നു ദീര്‍ഘനാളായി അനിമല്‍ റൈറ്റ് ക്യാംപെയ്നേഴ്സ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. മനുഷ്യന്‍റെ വിശ്വസ്ത സുഹൃത്തുക്കളാണ്, പൂച്ചയും പട്ടിയുമെന്നും അവയെ കൊന്നു തിന്നുന്നതു ശരിയല്ലെന്നുമൊക്കെ അവര്‍ വാദിച്ചു. പറയുന്നതു ശരിയാണെന്നു ഗവണ്‍മെന്‍റിനും തോന്നി. എന്തായാലും ചൈനയിലെ റസ്റ്ററന്‍റുകളിലെ മെനുവില്‍ നിന്നു പൂച്ചയേയും പട്ടിയേയും സ്ഥിരമായി നീക്കം ചെയ്യാനുള്ള നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമത്തില്‍ തന്നെയാണു അധികാരികള്‍.

നിയമത്തിന്‍റെ ആദ്യ ഡ്രാഫ്റ്റ് അടുത്ത മാസം എത്തും. അതുപ്രകാരം ഈ രണ്ടു മൃഗങ്ങളെയും പിടിക്കുകയോ, ഭക്ഷിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കു മുപ്പതിനായിരം രൂപ പിഴയോ പതിനഞ്ചു ദിവസത്തെ തടവോ ശിക്ഷ. സ്ഥാപനങ്ങള്‍ക്ക് ആറു ലക്ഷം മുതല്‍ മുപ്പതു ലക്ഷം രൂപ വരെയാണു പിഴ. സതേണ്‍ ചൈനയിലെ ഗ്വാങ്സൂ ഭാഗത്താണ് പട്ടിയറിച്ചി കൂടുതല്‍ വില്‍ക്കുന്നതും, റസ്റ്ററന്‍റുകളില്‍ വിഭവമായി എത്തുന്നതും. ശൈത്യകാലത്തു ഈ ഇറച്ചിക്കു ആവശ്യക്കാരും കൂടുതലാണ്. മാംസത്തിനായി പട്ടിയേയും പൂച്ചയേയും കൊല്ലുന്നതും വളരെ പ്രാകൃതമായ രീതിയിലുമാണ്.

എന്നാല്‍ ചിലയിടങ്ങളിലൊക്കെ ഈ ഇറച്ചി പരമ്പരാഗത ഭക്ഷണമാണ്. ഒഴിവാക്കാന്‍ പറ്റാത്ത വിഭവം. പുതിയ നിയമം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരും കുറവല്ല. അതുകൊണ്ടു തന്നെ പ്രതിഷേധവും ശക്തം. ബീജിങ് ഒളിംപിക്സ് നടക്കുന്ന സമയത്തു തന്നെ, റസ്റ്ററന്‍റുകളിലെ മെനുവില്‍ നിന്നു പട്ടിയിറച്ചി എടുത്തു മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ആഗോള സമൂഹത്തിനു മുന്നില്‍ പട്ടിയെ തിന്നുന്നവര്‍ എന്ന ഇമേജ് ഉണ്ടായാലോ. എന്തൊക്കെപ്പറഞ്ഞാലും ചൈനയിലെ ഈ വിഭവങ്ങള്‍ നിരോധിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍, ബ്ലോഗില്‍ ചിലര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്, പട്ടിയിറച്ചിക്ക് നല്ല രുചിയാണെന്ന്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code