Thursday, February 09, 2012   11:24 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ഓഡിയൊ എന്‍ജിനീയറിങ് പഠിക്കാം
Thursday, March 11, 2010
|
|
|
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്‍റിന്‍റെ പാലക്കാട് വടക്കാഞ്ചേരിയിലുള്ള കോളെജ് ഒഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയൊ എന്‍ജിനീയറിങ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാന തീയതി മേയ് എട്ട്.

ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി / ഇന്‍സ്ട്രുമെന്‍റേഷന്‍ ശാഖകളില്‍ എന്‍ജിനീയറിങ് / ടെക്നോളജി ബിരുദവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ് / കംപ്യൂട്ടര്‍ സയന്‍സ് / ഫിസിക്സ് / ഇന്‍സ്ട്രുമെന്‍റേഷന്‍ ശാഖകളില്‍ ബിഎസ്സി ബിരുദവും കൂടാതെ സംഗീതത്തില്‍ അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്റ്റസും കോളെജില്‍ നിന്നു മേയ് എട്ടുവരെ ലഭിക്കും. 25 രൂപയാണു വില. കോളെജ് പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന 40 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ഏ്രപ്രില്‍ 24നു മുമ്പ് എഴുതിച്ചോദിച്ചാല്‍ അപേക്ഷാഫോം തപാലില്‍ ലഭിക്കും. അപേക്ഷാഫോം ഐഎച്ച്ആര്‍ഡി വെബ്സൈറ്റിലും കോളെജ് വെബ്സൈറ്റിലും ലഭിക്കും.

വെബ്സൈറ്റ്:  www.ihrdkerala.org
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code