Sunday, August 01, 2010   5:03 AM IST
Supplements
Home>> News>> Kerala News
Kerala News
സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
Friday, March 12, 2010
|
|
|
തിരുവനന്തപുരം

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും മെഡിക്കല്‍കോളെജ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐയുമായ മുഹമ്മദ് ഹുസൈനെ കേസിലെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

അഭയയുടെ ആന്തരാവയവങ്ങള്‍ രാസപരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്നു കാണിച്ചു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഇദ്ദേഹം പ്രധാന സാക്ഷിയായിരുന്നു. കോടതി പലതവണ വാറന്‍റ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് സാക്ഷിയെ ഒഴിവാക്കിയത്.

കേസിലെ മറ്റൊരു സാക്ഷിയായ ഹൈദരാബാദിലെ കേന്ദ്ര രാസപരിശോധനാ കേന്ദ്രത്തിലെ അസിസ്റ്റന്‍റ് കെമിക്കല്‍ എക്സാമിനര്‍ വൈ. സര്യപ്രസാദിനു കോടതിയില്‍ ഹാജരാകണമെന്നു കാണിച്ച് സമന്‍സ് അയച്ചു. കേസ് അടുത്തമാസം 22ലേക്കു മാറ്റി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code