Sunday, August 01, 2010   5:17 AM IST
Supplements
Home>> News>> World News
World News
8 പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി
Friday, March 12, 2010
|
|
|
മെക്സിക്കോ സിറ്റി

മെക്സിക്കോയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എട്ടു പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി. തടവിലുള്ള അഞ്ചു പത്രപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്‍റര്‍ അമേരിക്കന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്‍റ് അലിജാന്‍ന്ദ്രോ അഗൂയിര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 18-നും മാര്‍ച്ച് മൂന്നിനുമിടയില്‍ റേനോസയി ല്‍ നിന്നു തട്ടിക്കൊണ്ടുപോയ പത്രപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ തിരിച്ചെത്തി. ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേരെക്കുറിച്ച് സൂചനയില്ലെന്നും അഗൂയിര്‍ പറഞ്ഞു. മയക്കുമരുന്നു കള്ളക്കടത്തു സംഘങ്ങളാണു പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code