Sunday, August 01, 2010   5:44 AM IST
Supplements
Home>> Vaartha Life>> Trendz
Trendz
വണ്‍ ഇഡിയറ്റ്
Friday, March 12, 2010
|
|
|
വൈറ്റ് ഹൗസിന്‍റെ നാഥന് എല്ലാദിവസവും ധാരാളം കത്തുകള്‍ ലഭിക്കും. എന്നാല്‍ കിട്ടുന്ന കത്തുകളില്‍ പകുതിയും തന്നെ ഒരു ഇഡിയറ്റായി ചിത്രീകരിച്ചു കൊണ്ടുള്ളതാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. സെയ്ന്‍റ് ലൂയിസില്‍ നടന്ന ഒരു റാലിക്കിടെ ചിരിച്ചുകൊണ്ടാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ദിവസം നാല്‍പ്പതിനായിരത്തിലധികം എഴുത്തുകളാണ് വൈറ്റ് ഹൗസില്‍ കിട്ടുന്നത്. ജനങ്ങളുടെ അമര്‍ഷം നിറയുന്ന കത്തുകള്‍ എന്തായാലും തന്‍റെ സ്റ്റാഫ് മാറ്റിവയ്ക്കാറൊന്നുമില്ല. എല്ലാത്തരത്തിലുള്ള കത്തുകളും താന്‍ കാണാറുണ്ട്. എന്നും വരുന്ന എഴുത്തുകളില്‍ പത്തെണ്ണം തെരഞ്ഞെടുത്തു തനിക്കു നല്‍കുകയാണു പതിവ്. രാത്രിയാണു കത്തുകള്‍ വായിക്കുന്നത്. രാജ്യത്തെ മുതിര്‍ന്നയാളുകളുടെ ആരോഗ്യസുരക്ഷ പദ്ധതി മെഡികെയറിനെപ്പറ്റി ചോദിച്ചു ധാരാളം കത്തുകള്‍ എത്താറുണ്ട്, കൂടുതലും സീനിയര്‍ സിറ്റിസണ്‍സ് അയക്കുന്നത്. മെഡികെയര്‍ ഫെഡറലി അഡ്മിനിസ്ട്രേറ്റഡ് പദ്ധതിയാണെന്നു മറുപടി അയച്ചതായും ഒബാമ അറിയിച്ചു. സാധാരണക്കാരന്‍റെ കത്തുകള്‍ക്കു മറുപടിയെഴുതി കൂടുതല്‍ ജനകീയനാകാനുള്ള തീവ്രശ്രമത്തിലാണ് ഒബാമ.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code