Sunday, August 01, 2010   4:53 AM IST
Supplements
Home>> Cinema>> Latest News
Headlines
ബെനഗലിന്‍റെ നായിക
Saturday, March 13, 2010
|
|
|
സെക്സി, കില്ലര്‍, അള്‍ട്രാ ഗ്ലാമറസ് ലുക്കുകള്‍ക്കൊന്നും സിനിമയില്‍ വലിയ കാര്യമില്ലെന്ന് ബോളിവുഡ് താരം മിനിഷ ലാംബ. കിഡ്നാപ്പ് എന്ന ചിത്രത്തില്‍ ബിക്കിനി അണിഞ്ഞ് എത്തിയ മിനിഷയാണ് ഇപ്പോള്‍ കളം മാറ്റി ചവിട്ടുന്നത്. ശ്യാം ബെനഗലിന്‍റെ പുതിയ ചിത്രത്തിലെ നായികയാണ് മിനിഷ. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കാന്‍ ഒരുപാട് അവസരങ്ങള്‍ വന്നിട്ടും താന്‍ സ്വീകരിച്ചില്ല. കഴിവ് അംഗീകരിക്കപ്പെടുമെന്ന് തനിക്കു മനസിലായി, മിനിഷ പറയുന്നു.

സുന്ദരിയായി ഇരിക്കുക എന്നത് പ്രധാനമാണ്. എന്നു കരുതി എപ്പോഴും അതു സഹായിക്കണമെന്നില്ല. കിഡ്നാപ്പിനു ശേഷം അതേ രീതിയില്‍ ഒരുപാട് അവസരങ്ങള്‍ വന്നു. അതെല്ലാം സ്വീകരിച്ചെങ്കില്‍ തിരക്കു പിടിച്ച് അഭിനയിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ കഴിവുണ്ടെങ്കിലേ തിരിച്ചറിയപ്പെടൂ. അത് കാഴ്ചയിലെ ഭംഗിയെ കടത്തിവെട്ടുകയും ചെയ്യും, മിനിഷയുടെ അഭിപ്രായമിങ്ങനെ.

പൊക്കം കുറവും തനിക്കൊരു പ്രശ്നമായി തോന്നിയിട്ടില്ലെന്ന് മിനിഷ പറയുന്നു. ഒരു മോ ഡലിന് ഒരുപക്ഷേ, പൊക്കം പ്രധാന ഘടകമായിരിക്കും. അഭിനേത്രിക്ക് അതൊരു വിഷയമാകുന്നില്ല. ശ്യാം ബെനഗലിന്‍റെ വെല്‍ ഡണ്‍ അബ്ബയില്‍ അഭിനയിച്ചപ്പോള്‍ത്തന്നെ ഇത്രയും മാറിയെങ്കില്‍ ചിത്രം പുറത്തു വന്നാല്‍ എന്തായിരിക്കും മിനിഷയുടെ അവസ്ഥ.

ബെനഗലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആദ്യമൊക്കെ പേടിയായിരുന്നു. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുമ്പോഴേക്കും എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി. സെറ്റില്‍ ഒരിക്കല്‍പ്പോലും ബെനഗലിനെ ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ലെന്ന് മിനിഷ. റിലയന്‍സ് ബിഗ് പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം രണ്ട് ചെറുകഥകളുടെ സിനിമാവിഷ്ക്കാരമാണ്. മിനിഷയ്ക്ക് ഇനിയും ബോളിവുഡില്‍ അര്‍ഹിച്ച ഒരു തുടക്കം ലഭിച്ചിട്ടില്ലെന്നാണ് ബെനഗല്‍ പറഞ്ഞത്. അതു തന്നെയാണ് മിനിഷയുടെയും വിശ്വാസം. വെല്‍ ഡണ്‍ അബ്ബയിലൂടെ തന്‍റെ കഴിവുകള്‍ അംഗീകരിക്കപ്പെടുമെന്ന്, കൂടുതല്‍ മികച്ച അവസ രങ്ങള്‍ തേടിയെത്തുമെന്ന്.

ജിമ്മി ഷെര്‍ഗിലിന്‍റെ നായികയായി 2005ല്‍ യഹാം എന്ന ചിത്രത്തിലൂടെയാണ് മിനിഷ ബോളിവുഡിലെത്തിയത്. പിന്നീട് കോര്‍പ്പറേറ്റ്, ശൗര്യ, ബച്നാ യേ ഹസീനോ, കിഡ്നാപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മിനിഷ ഒതുങ്ങിപ്പോവുകയായിരുന്നു. ഒരുപാട് തിരിച്ചടികളുണ്ടായെങ്കി ലും പിടിച്ചു നില്‍ക്കാനുള്ള മന സാണ് തന്നെ ഇവിടെ വരെയെത്തിച്ചതെന്ന് ഇരുപത്തഞ്ചുകാരിയായ മിനിഷ പറയു ന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code