Sunday, August 01, 2010   5:33 AM IST
Supplements
Home>> Cinema>> Latest News
Headlines
സിങ്കം റെഡി
Saturday, March 13, 2010
|
|
|
തെന്നിന്ത്യന്‍ യങ് സ്റ്റാര്‍ എന്ന വിശേഷണം ചേരില്ല ഇനി സൂര്യയ്ക്ക്. രാം ഗോപാല്‍ വര്‍മയുടെ രക്തചരിത്രയിലൂടെ സൂര്യ ഇന്ത്യന്‍ സ്റ്റാറായിക്കഴിഞ്ഞിരിക്കുന്നു. സൂര്യയുടെ ഇരുപത്തഞ്ചാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറു, വേല്‍ എന്നീ ചിത്രങ്ങളിലൂടെ സൂര്യയ്ക്ക് വളരെ വ്യത്യസ്തമായ ഇമേജ് നല്‍കിയ ഹരി സംവിധാനം ചെയ്യുന്ന സിങ്കം, അതാണ് സൂര്യയുടെ ഇരുപത്തഞ്ചാമത്തെ ചിത്രം. വാരണം ആയിരം, അയന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് സിങ്കം വരുന്നത്. ഇതിനൊക്കെ മുന്‍പേ ചിത്രീകരണം തുടങ്ങിയതാണെങ്കിലും സിങ്കം പൂര്‍ത്തിയാവുന്നതേയുള്ളൂ. തന്‍റെ ഇരുപത്തഞ്ചാമത്തെ ചിത്രമായി സിങ്കം തിയെറ്ററിലെത്തുന്നതിനോട് സൂര്യ നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

കാക്ക കാക്കയ്ക്കു ശേഷം സൂര്യയുടെ പൊലീസ് വേഷം എന്നതു തന്നെയാണ് സിങ്കത്തിന്‍റെ പ്രധാന സവിശേഷത. തെന്നിന്ത്യന്‍ സെന്‍സേഷന്‍ അനുഷ്ക ഷെട്ടിയാണ് നായിക. വേട്ടൈക്കാരനു ശേഷം അനുഷ്കയുടെ ഗ്ലാമര്‍ പ്രകടനം പ്രതീക്ഷിക്കാം സിങ്കത്തില്‍. പ്രകാശ് രാജ്, നാസര്‍, വിവേക്, മനോര മ തുടങ്ങി വന്‍ താരനിരയുമുണ്ട് കൂട്ടിന്. നിര്‍മാണം ജ്ഞാന വേല്‍, സംഗീതം ദേവി ശ്രീ പ്രസാദ്, ക്യാമറ പ്രിയന്‍, എഡിറ്റിങ് വി. ടി. വിജയന്‍.

രജനീകാന്തിന്‍റെ എക്കാല ത്തെയും വലിയ ഹിറ്റുകളിലൊന്നായ മുരട്ടുക്കാളൈയിലെ പെതുവാക എന്‍ മനസു തങ്കം എന്ന ഗാനത്തിന്‍റെ റീമേക്ക്, സിങ്കത്തിന്‍റെ ടൈറ്റില്‍ സോങ്ങായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ പാട്ടും സീനും ചോര്‍ന്ന് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത് അണിയറപ്രവര്‍ത്തകരെ ഏറെ നിരാശരാക്കിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code