സെന്‍റം ലേണിങ്ങില്‍ സിനിമ, ടിവി കോഴ്സ്
ഭാര്‍തി ഗ്രൂപ്പ് അസോസിയേറ്റ് കമ്പനിയായ സെന്‍റം ലേണിങ് ലിമിറ്റഡ് സിനിമ, ടെലിവിഷന്‍ കോഴ്സ് ആരംഭിക്കുന്നു. ചലച്ചിത്ര നിര്‍മാതാവ് സുഭാഷ് ഘായിയുടെ മുക്താ ആര്‍ട്സിന്‍റെ ഭാഗമായ വിസിലിങ് വുഡ്സ് ഇന്‍റര്‍നാഷണലിന്‍റെ സഹകരണത്തോടെയാണു പ്രോഗ്രാമുകള്‍.
ത്രിവത്സര ബിരുദ, ഒരു വര്‍ഷത്തെ ബിരുദാനന്തര ക്രിയേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ക്ക് അങ്കമാലി, കോഴിക്കോട് ഉള്‍പ്പെട 130 സെന്‍റം ലേണിങ് സെന്‍ററുകളില്‍ പ്രവേശനം ലഭിക്കും. കോഴ്സുകളുടെ അവസാനത്തെ അഞ്ചു മാസം മുംബൈയിലെ വിസിലിങ് വുഡ്സ് സ്റ്റുഡിയോയില്‍ പരിശീലനത്തിനും അവസ രമുണ്ട്.
Close...
Maximum Character Allowed -
4000