ഡിജിറ്റല്‍ ഫോട്ടൊഗ്രഫി പരിശീലനം
സി-ഡിറ്റിന്‍റെ അഡ്വാന്‍സ്ഡ് ഐടി ട്രെയ്നിങ് സെന്‍ററായ സൈബര്‍ശ്രീയില്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടൊഗ്രഫിയില്‍ ഒരുമാസത്തെ പരിശീലനത്തിനു പട്ടികജാതി/വര്‍ഗക്കാര്‍ക്കു അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണു പരിശീലനം. കംപ്യൂട്ടര്‍ പരിചയം, ഫോട്ടൊഗ്രാഫിയുടെ അടിസ്ഥാന തത്വങ്ങള്‍, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടൊഗ്രാഫി, ഫോട്ടൊ എഡിറ്റിങ് സോഫ്റ്റ്വെയര്‍ തുടങ്ങിയവയാണു പാഠ്യ വിഷയങ്ങള്‍.
യോഗ്യത: എസ്എസ്എല്‍സി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. അപോക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റിന്‍റെ പകര്‍പ്പ് ഉള്‍ക്കൊള്ളിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20.
വിലാസം
എക്സിക്യൂട്ടിവ് ഓഫിസര്‍, സൈബര്‍ശ്രീ സെന്‍റര്‍, ടിസി 15/1903, ഗീതാഞ്ജലി അനക്സ്, വഴുതക്കാട്, തിരുവനന്തപുരം-14. കൂടുതല്‍ വിവരങ്ങള്‍ക്ക്: 071- 2323949.
Close...
Maximum Character Allowed -
4000