Sunday, August 01, 2010   5:36 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എംഎസ് സി - എംഎല്‍ടി
Saturday, March 13, 2010
|
|
|
തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ എംസ് സി - എംഎല്‍ടി പ്രോഗ്രാമിലേക്കു പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. വിശദമായി ചുവടെ:
യോഗ്യത

കേരളാ യൂനിവേഴ്സിറ്റി അംഗീകരിച്ച ബിഎസ് സി - എംഎല്‍ടി. അപേക്ഷകര്‍ കേരളീയരായിരിക്കണം. യോഗ്യതാ പരീക്ഷയ്ക്കു കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

പ്രവേശനം

മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നീ സ്പെഷ്യാലിറ്റിയില്‍ 12 പേര്‍ക്കു പ്രവേശനം ലഭിക്കും. ബയോകെമിസ്ട്രി, പതോളജി സ്പെഷ്യാലിറ്റിയില്‍ ഓരോ സീറ്റ് വീതം മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി അധ്യാപകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഇവരുടെ അഭാവത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡിഎംഇ/ഡിഎച്ച്എസിലെ ലാബ്ടെക്നീഷ്യന്‍മാരെയും വിഎച്ച്എസ്ഇയിലെ എംഎല്‍ടി അധ്യാപകരെയും പ്രവേശനത്തിനു പരിഗണിക്കും. പട്ടികജാതി/വര്‍ഗക്കാര്‍ക്കു മൈക്രോബയോളജിയില്‍ ഒരു സീറ്റ് സംവരണം ചെയ്തിരിക്കുന്നു.

രണ്ടു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു വര്‍ഷത്തെ സേവനം അനുഷ്ഠിക്കണം.

പ്രായപരിധി: 40 വയസ്. സര്‍വീസിലുള്ളവര്‍ക്കു 47 വയസാണു പ്രായപരിധി.

തെരഞ്ഞെടുപ്പ്

എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണു പ്രവേശനം. മാര്‍ച്ച് 27നു പരീക്ഷ നടക്കും. ഒഎംആര്‍ മാതൃകയിലായിരിക്കും പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. എല്‍ബിഎസ് സെന്‍റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് ടെക്നോളിക്കാണു ചുമതല. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പേപ്പറാണു പരീക്ഷയ്ക്കുള്ളത്. ബിഎസ്സി - എംഎല്‍ടി നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാവും.

അപേക്ഷാഫീസ്

800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/വര്‍ഗക്കാക്കു 400 രൂപ. ഡയറക്റ്റര്‍ എല്‍ബിഎസ് സെന്‍റര്‍ തിരുവനന്തപുരം എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടിനോടൊപ്പം അയയ്ക്കണം. സര്‍വീസ് കാന്‍ഡിഡേറ്റ്സ് ട്രഷറിയില്‍ ഫീസടയ്ക്കണം. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷ

www.lbskerala.com    ,   www.lbscentre.org   എന്ന വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ജെപിജി ഫോര്‍മാറ്റിലുള്ള ഫൊട്ടോ അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അതിന്‍റെ പ്രിന്‍റ് ഔട്ട് എടുത്തു ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റുകളുടെ പകര്‍പ്പുകളും ഫീസടച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റും സഹിതം അയയ്ക്കണം.

വിലാസം

ഡയറക്റ്റര്‍, എല്‍ബിഎസ് സെന്‍റര്‍ നന്ദാവനം, പാളയം, തിരുവനന്തപുരം- 695 033.

പൂര്‍ണ വിജ്ഞാപനം മേല്‍പ്പറഞ്ഞ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code