Thursday, February 09, 2012   12:06 PM IST
Supplements
Home>> News>> Kerala News
Kerala News
ചന്ദ്രചൂഡനു വേണ്ടി സീറ്റു ചോദിച്ചിട്ടില്ല
Saturday, March 13, 2010
|
|
|
ന്യൂഡല്‍ഹി

ആര്‍എസ്പി ദേശീയ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡനു വേണ്ടി രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള. സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടല്ല സീറ്റ് ആവശ്യപ്പെട്ടത്.

പാര്‍ട്ടിക്കു ന്യായമായും ലഭിക്കേണ്ട സീറ്റായിരുന്നു. ഉഭയകക്ഷി ചര്‍ച്ചകളിലും ചന്ദ്രചൂഡന്‍റെ പേര് പറഞ്ഞിട്ടില്ല. ഇടതു യോഗത്തില്‍ സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനായിരുന്നു ചന്ദ്രചൂഡനു സീറ്റ് നല്‍കേണ്ടെയെന്നു ചോദിച്ചത്- രാമകൃഷ്ണ പിള്ള പറഞ്ഞു.

സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ഇപ്പോള്‍ ഇടതു മുന്നണി വിട്ടുപോകില്ല. ന്യായമായ അവകാശമാണ് നിഷേധിച്ചത്. ഇതിനെതിരേ പ്രതികരിക്കാതിരിക്കുന്നതിനുമാകില്ല.

കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ അവതരിപ്പിക്കും. ഇവിടെ ചര്‍ച്ചചെയ്ത ശേഷം സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്യും. അതിനുശേഷം ഈ വിഷയത്തിലെ നിലപാട് പ്രഖ്യാപിക്കും- അദ്ദേഹം പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യ പ്രകാരമായിരുന്നു ആര്‍എസ്പി രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടത്. നേരത്തേ ആര്‍എസ്പിക്കു കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമുണ്ടായിരുന്നു.

ഇതിനുശേഷം കൊല്ലം പാര്‍ലമെന്‍റ് സീറ്റ് സിപിഎമ്മിനു വിട്ടുകൊടുക്കുകയുമുണ്ടായി. പകരം രാജ്യസഭാ സീറ്റ് നല്‍കുമെന്ന വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്- രാമകൃഷ്ണ പിള്ള പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code