മൊഹാലി
ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നയിച്ച ഗൗതം ഗംഭീര്‍ ഇന്നലെ ബാറ്റുകൊണ്ടു തെളിയച്ചത് അതാണ്.
72 റണ്‍സ് നേടി ഗംഭീര്‍ ടീമിനെ വിജയത്തിലേക്കു നയിച്ചപ്പോള്‍ ഡെവിള്‍സിനു കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ അഞ്ചു വിക്കറ്റ് ജയം. ഡെവിള്‍സിനു വേണ്ടി മന്‍ഹാസ് 30 റണ്‍സ് നേടി. സ്കോര്‍: കിംങ്സ് ഇലവന്‍- 142/ 9. ഡെവിള്‍സ്- അഞ്ചു വിക്കറ്റിനു 146.
രവി ബൊപ്പാരയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ കിങ്സ് ഇലവന്‍ പടുത്തുയര്‍ത്തിയത് 142 റണ്‍സ്.
48 പന്തില്‍ 56 റണ്‍സാണു ബൊപ്പാര നേടിയത്. ബൊപ്പാരയ്ക്കൊപ്പം ഇര്‍ഫാന്‍ പഠാന്‍ (21) മാത്രമാണ് കിങ്സിനായി പൊരുതിയത്.
ടോസ് നേടിയ ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ കിങ്സിനെ ബാറ്റിങ്ങിനയച്ചു. ടോപ് ഓഡര്‍ താരങ്ങള്‍ മങ്ങിയപ്പോള്‍ 6.1 ഓവറില്‍ 44 റണ്‍സ് എന്ന നിലയിലേക്ക് ഒരു ഘട്ടത്തില്‍ കിങ്സ് തകര്‍ന്നു.
മന്‍വീന്ദര്‍ ബിസ്ല (2) രണ്ടാം ഓവറില്‍ പുറത്ത്. പിന്നീട് ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ബൊപ്പാരയ്ക്കൊപ്പം ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ലങ്കന്‍ ഓള്‍ റൗണ്ടര്‍ ഫര്‍വീസ് മഹ്റൂഫ് അഞ്ചാം ഓവറില്‍ ആഞ്ഞടിച്ചതോടെ കിങ്സ് തകര്‍ന്നു. സംഗക്കാരയും (17) യുവരാജ് സിങ്ങും (4) ആ ഓവറില്‍ പുറത്ത്.
ആറാം ഓവറില്‍ ലങ്കന്‍ ബാറ്റ്സ്മാന്‍ മഹേല ജയവര്‍ധനെയും (0) കീഴടങ്ങിയതോടെ കിങ്സ് ഹോം ഗ്രൗണ്ടില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ നിരാശരായി. പിന്നീട് ഇര്‍ഫാനും ബൊപ്പാരയും 60 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Close...
Maximum Character Allowed -
4000