ആഡംബരത്തിന്‍റെ പ്രൗഡിയുമായി മുള്‍സാന്‍
ന്യൂഡല്‍ഹി
ബ്രിട്ടിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്‍റ്ലി പുതിയ നിര കാറുകളുമായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്. കമ്പനിയുടെ ലക്ഷ്വറി സെഡാന്‍ മുള്‍സാന്‍ ഇന്നലെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. ഹൈ എന്‍ഡ് മോഡലിന് 2.9 കോടി രൂപയാണു വില. ഇന്ത്യയിലെ വ്യവസായികാടിസ്ഥാനത്തിലുള്ള ലോഞ്ചിങ് ഒക്റ്റോബറില്‍. ഇന്ത്യയില്‍ നിന്ന് ഇതിനകം തന്നെ 300 കാറുകള്‍ക്കായി ബുക്കിങ് ലഭിച്ചുവെന്നു ബെന്‍റ്ലി ഇന്ത്യ റീജ്യനല്‍ ഡയറക്റ്റര്‍ ക്രിസ് ബുക്സ്റ്റോണ്‍. ഇന്ത്യന്‍ വിപണിയില്‍ ബെന്‍റ്ലിയുടെ ഒമ്പതാമത്തെ മോഡലാണു മുള്‍സാന്‍. 6.7 ലിറ്റര്‍ വി8 എന്‍ജിനുമായി എത്തുന്ന കാര്‍ യുകെ പ്ലാന്‍റിലാണു നിര്‍മിക്കുന്നത്. ചൈനയാണ് ഏഷ്യന്‍ വിപണിയില്‍ കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റെങ്കിലും ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ കാര്‍ വിപണിയാണു കമ്പനിയെ ആകര്‍ഷിക്കുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ ജിടിസി സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ അവതരിപ്പിക്കുമെന്നും ബെന്‍റ്ലി അധികൃതര്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000