Wednesday, February 08, 2012   8:31 PM IST
Supplements
Home>> News>> Business
Business
ലക്ഷ്യം പത്തു ശതമാനം മാര്‍ക്കറ്റ് വിഹിതം
Sunday, March 14, 2010
|
|
|
കൊച്ചി

സ്വന്തം ലേഖിക

അടുത്ത ആറു വര്‍ഷത്തി നു ള്ളില്‍ ഇന്ത്യന്‍ കാര്‍ വിപണി യില്‍ 10 ശതമാനം വിഹിതം ലക്ഷ്യമിടുന്നതായി ടൊയോട്ട മാനെജിങ് ഡയറക്റ്റര്‍ ഹിറോഷി നക്കാഗാവ. എറ്റിയോസിന്‍റെ വരവോടു കൂടി ചുരുങ്ങിയ കാലം കൊണ്ട് ഈ ലക്ഷ്യത്തി ലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് സംഘടിപ്പിക്കുന്ന ടൊയോട്ട ക്യു വേള്‍ഡ് ഓട്ടോ എക്സിബിഷനോടനുബന്ധിച്ചു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൊയോട്ട എറ്റിയോസ് ഇന്ത്യന്‍ വിപണിയിലാണ് ആദ്യമെത്തുക. ഇന്ത്യയിലൂടെ ലോകത്തിലേക്കെന്ന ലക്ഷ്യം നേടുന്നതിനായി രാജ്യത്ത് ഉയര്‍ന്ന നിര്‍മാണപ്രക്രിയയിലേക്കു ടൊയോട്ട ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്കു സുഗമമായ സേവനം ഉറപ്പ് നല്‍കുന്നതിനായി 2010 പൂര്‍ത്തിയാകുമ്പോള്‍ ടൊയോട്ടയുടെ സെയില്‍സ്, സര്‍വീസ് ശൃംഖല 150 ഡീലര്‍മാരിലേക്കു വര്‍ധിപ്പിക്കും. കേരളത്തില്‍ നിലവില്‍ ആറു പ്രബലമായ ഡീലര്‍ഷിപ്പുകളുള്ള ടൊയോട്ട 2010 പൂര്‍ത്തിയാകുന്നതോടെ രണ്ടു ഡീലര്‍ഷിപ്പുകള്‍ കൂടി തുടങ്ങും. ഇന്നോവ, കൊറോള ആള്‍ട്ടിസ്, ഫോര്‍ച്യൂണര്‍ എന്നിവയ്ക്കാണു കേരളത്തില്‍ കൂടുതല്‍ ഡിമാന്‍ഡ്. ഇന്നോവയ്ക്ക് 45 ശതമാനം, കൊറോള ആള്‍ട്ടിസിന് 35 ശതമാനം, ഫോര്‍ച്യുനറിന് 68 ശതമാനം എന്നിങ്ങനെയാണ് വിപണിവിഹിതം. ടൊയോട്ടയ്ക്കു രാജ്യത്തു നാലു ലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നു ടൊയോട്ട മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനെജിങ് ഡയറക്റ്റര്‍ സന്ദീപ് സിങ് പറഞ്ഞു. ഇന്ത്യന്‍ ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ കണക്കിലെടുത്താണ് ടൊയോട്ട എറ്റിയോസിനു രൂപം നല്‍കിയതെന്നും അദ്ദേഹം.

ചെറുകാര്‍ കണ്‍സെപ്റ്റ് എറ്റിയോസാണു ക്യു വേള്‍ഡ് ഓട്ടോ ഷോയിലെ മുഖ്യ ആകര്‍ഷണം. ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ എറ്റിയോസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്‍റെ വിജയത്തെത്തുടര്‍ന്നാണു കൊച്ചിയില്‍ പ്രദര്‍ശനം ഒരുക്കിയത്. എറ്റിയോസ് ഉള്‍പ്പെടെ ടൊയോട്ടയുടെ ശ്രേണിയിലുള്ള 10 വാഹനങ്ങളാണു ക്യുവേള്‍ഡില്‍ പ്രദര്‍ശിപ്പിക്കുക. ഇന്നു പൊതുജനങ്ങള്‍ക്ക് ക്യു വേള്‍ഡ് പ്രദര്‍ശനം കാണാന്‍ അവസരം നല്‍കും. ടൊയോട്ടയുടെ പ്രമുഖ കാറുകളായ പ്രാഡോ, ഹൈബ്രിഡ് മോഡല്‍ പ്രയസ് തുടങ്ങിയ കാറുകളും ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടൊയോട്ട എക്സിക്യൂട്ടിവ് മാനെജിങ് കോ - ഓഡിനേറ്റര്‍ കോജി നാഗാട്ട, നിപ്പോണ്‍ ടൊയോട്ട ജിഎം മോട്ടോഴ്സ് ചെയര്‍മാന്‍ ആന്‍ഡ് മാനെജിങ് ഡയറക്റ്റര്‍ ബാബു മൂപ്പന്‍, അമാന ടൊയോട്ട വിപികെ മോട്ടോഴ്സ് ഡയറക്റ്റര്‍ ആന്‍ഡ് ജനറല്‍ മാനെജര്‍ അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code