മഹീന്ദ്ര ചക്കന്‍ പ്ലാന്‍റ് റെഡി
ന്യൂഡല്‍ഹി
അയ്യായിരം കോടി രൂപ മുതല്‍ മുടക്കില്‍ മഹരാഷ്ട്രയിലെ ചക്കനില്‍ മഹീന്ദ്ര നിര്‍മിച്ച പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങി. മഹീന്ദ്രയുടെ ചെറുട്രക്ക് മാക്സിമോയുള്‍പ്പെടെയുള്ള ട്രക്കുകള്‍ നിര്‍മിക്കുന്നത് ഈ പ്ലാന്‍റിലാണ്. മഹരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനാണു പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത്.
മൂന്നു ലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് 700 ഏക്കര്‍ വിസ്തൃതിയിലാണു നിര്‍മിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഭാവി വാഹനങ്ങളുടെ നിര തന്നെ പുറത്തിറക്കാന്‍ ഉദ്ദേശിച്ചാണു പ്ലാന്‍റ് സജ്ജമാക്കിയിരിക്കുന്നത്. ട്രക്കുകള്‍ക്കു പുറമേ ചില എസ്യുവികളും പ്ലാന്‍റില്‍ നിര്‍മിക്കുമെന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസിഡന്‍റ് പവന്‍ ഗോയങ്ക പറഞ്ഞു. 2,500 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ കമ്പനി മുടക്കുന്നത്. രണ്ടാം ഘട്ടം 2,500 കോടി രൂപ കൂടി മുടക്കും.
മഹീന്ദ്ര വൈസ് ചെയര്‍മാനും എംഡിയുമായ ആനന്ദ് മഹീന്ദ്രയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മഹരാഷ്ട്ര ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യവികസന രംഗത്തും സംസ്ഥാനം ഏറെ മുന്നിലാണ്. അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000