വിഡിയൊ ദൃശ്യങ്ങളില്‍ ഉള്ളത് ഞാന്‍ തന്നെ
ബംഗളൂരു
ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്ത, ലൈംഗിക ചേഷ്ടകള്‍ നിറഞ്ഞ വീഡിയൊ ദൃശ്യങ്ങളില്‍ ഉള്ളതു താനാണെന്നു വിവാദസ്വാമി നിത്യാനന്ദ. നിയമത്തിന്‍റെ മുന്നില്‍ നിന്ന് ഓടിയൊളിക്കില്ലെന്നും എന്തും നേരിടാന്‍ തയാറെന്നും നിത്യാനന്ദ.
ഒരു ടിവി ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണു നിത്യാന്ദ വിവാദമുണ്ടായതിനു ശേഷം ഇതാദ്യമായി പ്രതികരിച്ചത്. സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള സെക്സ് ടേപ്പ് നേരത്തേ തമിഴ്ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു. ടേപ്പിലുള്ളത് താന്‍ തന്നെയാണെങ്കിലും പല ഭാഗങ്ങളും മോര്‍ഫിങ്ങിലൂടെ മാറ്റിയിട്ടുണ്ടെന്നും നിത്യാനന്ദ പറഞ്ഞു.
ഇന്‍റര്‍നെറ്റിലെ വീഡിയൊ വെബ്കാസ്റ്റ് സൈറ്റായ യൂട്യൂബിലെ ഏറ്റവും പ്രചാരം നേടിയ ഗുരു താനായിരുന്നു. എന്നാല്‍ ഇന്നു ലൈംഗികഅപവാദത്തില്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടതും ഈ മോര്‍ഫിങ് വീഡിയൊ ടേപ്പ് തന്നെ. ഇതില്‍ അത്ഭുതപ്പെടാനില്ല, ലോകം ഇങ്ങനെയാണ്. ഞാന്‍ ആരുടെയും ശത്രുവല്ല. ഈ ചതിയില്‍ എനിക്കു പിന്തുണയറിയിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളല്‍ നിന്നു ലക്ഷക്കണക്കിനു ഫോണ്‍ കോളുകളും ഇ-മെയ്ലുകളും വരുന്നുണ്ട്. അവരൊന്നും തന്നെ എന്‍റെ ഭക്തരുമല്ല. ഒരാളുടെ സ്വകാര്യജീവിതത്തെ ദുരുപയോഗപ്പെടുത്തുന്നതിലുള്ള കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു അവര്‍, നിത്യാനന്ദ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ അസുഖമായി അര്‍ധബോധാവസ്ഥയില്‍ കിടന്നപ്പോള്‍ പരിചരിക്കാന്‍ ഭക്തയായ നടി രഞ്ജിത എത്തിയിരുന്നു. അവരുടെ കുടുംബാംഗങ്ങളെല്ലാം തന്നെ ആശ്രമത്തില്‍ വരാറുണ്ടായിരുന്നു. അവര്‍ മാത്രമല്ല, മറ്റു പലരും തന്നെ പരിചരിക്കാറുണ്ടായിരുന്നുവെന്നും അതിലൊന്നും തെറ്റില്ലെന്നും സ്വാമി പ്രതികരിച്ചു.
ഒരാളുടെ സ്വകാര്യ ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത് അയാളാണെന്നും അക്കാര്യത്തില്‍ തനിക്കൊരു വാശിയുമില്ലെന്നും നിത്യാനന്ദ പറഞ്ഞു. ചിലര്‍ വിവാഹം കഴിച്ച് ദാമ്പത്യജീവിതം ആസ്വദിക്കുന്നു, മറ്റു ചിലര്‍ ബ്രഹ്മചര്യത്തില്‍ സുഖം കണ്ടെത്തുന്നു. അത് എങ്ങനെ വേണമെന്ന് അവരവര്‍ കണ്ടെത്തണം. ഇക്കാര്യത്തില്‍ സമൂഹത്തിന്‍റെ അഭിപ്രായമാവശ്യമില്ല.
ഇപ്പോഴുണ്ടായിരിക്കുന്നത് അനാവശ്യമായ വിവാദമാണ്. പ്രശസ്തരായവരെ കരിവാരി തേക്കുന്നതു കൊണ്ടുണ്ടാവുന്ന കുപ്രസിദ്ധിയിലാണ് ചിലര്‍ക്കു താത്പര്യം. അതു നിലനില്‍ക്കുകയില്ല, ചതി ലോകം തിരിച്ചറിയും, നിത്യാനന്ദ പറഞ്ഞു.
അതേസമയം, വിവാദം മൂര്‍ച്ഛിച്ചതോടെ ഒളിവില്‍ പോയ നിത്യാനന്ദ എവിടെയുണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു.ഇക്കാര്യം സമയമാവു മ്പോള്‍ അറിയിക്കാമെന്നായി രുന്നു നിത്യാന ന്ദയുടെ നിലപാട്. സ്വാമി കുംഭമേളയില്‍ പങ്കെടുക്കു കയാണെന്നാണ് ആശ്രമവൃത്ത ങ്ങള്‍ നല്‍കുന്ന സൂചന.
നേരത്തേ, സംഭവത്തോടു പ്രതികരിച്ചു നടി രഞ്ജിതയും രംഗത്തെത്തിയിരുന്നു. സ്വാ മിയോ ടുണ്ടായിരുന്നതു ഭക്തി മാത്രമെന്നാണ് അവരുടെ വിശദീകരണം. ആശ്രമത്തിലുണ്ടായിരുന്നപ്പോള്‍ ഭക്ഷണം നല്‍കുകയും കാലുകള്‍ തിരുമി പരിചരിക്കുകയും ചെയ്യാറുണ്ടെന്നും രഞ്ജിത.
Close...
Maximum Character Allowed -
4000