Thursday, February 09, 2012   2:12 PM IST
Supplements
Home>> Headlines
Latest News
മന്ത്രിമാര്‍ക്കു "കന്നുകാലി ക്ലാസില്‍' നിന്നു മോചനം
Sunday, March 14, 2010
|
|
|
ന്യൂഡല്‍ഹി

മാസങ്ങളായി വിമാനത്തിലെ ക്യാറ്റില്‍ ക്ലാസു’കളില്‍ യാത്ര ചെയ്തിരുന്ന മന്ത്രിമാര്‍ക്ക് ഉടന്‍ തന്നെ ബിസിനസ് ക്ലാസുകളിലേക്കു മടങ്ങാം. കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവു ചുരുക്കല്‍ നടപടികള്‍ മാര്‍ച്ച് 31 ന് അവസാനിപ്പിച്ചേക്കും.

ഇതുസംബന്ധിച്ചു ധന മന്ത്രാലയം കഴിഞ്ഞ സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിന്‍റെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. പുതിയ ഉത്തരവൊന്നും വന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇതിനു സാധുതയുണ്ടാകില്ല.

എല്ലാ വകുപ്പുകള്‍ക്കും ചെലവു ചുരുക്കല്‍ ബാധകമായിരുന്നെങ്കിലും, വിമാനയാത്രകളില്‍ ബിസിനസ് ക്ലാസിനു പകരം ഇക്കണോമി ക്ലാസുകള്‍ ഉപയോഗിക്കണമെന്നു മന്ത്രിമാര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് “”വിശുദ്ധ പശുക്കളുടെ യാത്ര കന്നുകാലി ക്ലാസില്‍’’ എന്ന മട്ടില്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററില്‍ നല്‍കിയ പോസ്റ്റിങ് വിവാദവുമായിരുന്നു.

കേന്ദ്ര ബജറ്റ് അംഗീകരിക്കാന്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ചില മന്ത്രിമാര്‍ നിയന്ത്രണത്തിനെതിരേ വീണ്ടും ശബ്ദമുയര്‍ത്തിയെന്നും, മാര്‍ച്ച് അവസാനം വരെ സഹിക്കാനാണ് അവര്‍ക്കു കിട്ടിയ ഉപദേശമെന്നുമാണു സൂചന.

സാമ്പത്തിക ഉത്തേജന പാക്കെജുകള്‍ ഭാഗികമായി പിന്‍വലിക്കുന്നതും പെട്രോളിന്‍റെയും ഡീസലിന്‍റെയും കസ്റ്റംസ്, എക്സൈസ് നികുതികള്‍ വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതു കാരണമാണ് ചെലവുചുരുക്കലില്‍ അയവു വരുത്തുന്നത്. തുടര്‍ച്ചയായ അഞ്ചാം മാസ വും വ്യാവസായിക വളര്‍ച്ച രണ്ടക്കത്തില്‍ തുടരുകയും, മൊത്തം സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നതില്‍ സൂചനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code