Sunday, August 01, 2010   5:01 AM IST
Supplements
Home>> Headlines
Latest News
ബോംബ് ഭീഷണി: കൊച്ചിയില്‍ പരിശോധന
Sunday, March 14, 2010
|
|
|
കൊച്ചി

ലഷ്കര്‍ ഇ തൊയ്ബ ഭീഷണിയെത്തുടര്‍ന്ന് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കെ നഗരത്തിലെ ഷോപ്പിങ് മാളുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ മൊബൈല്‍ സന്ദേശം പരിഭ്രാന്തി പരത്തി. സന്ദേശമയച്ച മൂന്നു വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ദുരുദ്ദേശ്യമില്ലെന്നു തെളിഞ്ഞതിനാല്‍ കേസെടുക്കാതെ വിട്ടയച്ചു. സുരക്ഷാ ഭീഷണി സുഹൃത്തുക്കളെ അറിയിക്കുക മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇന്നലെ കമാന്‍ഡോകളെ ഉള്‍പ്പെടുത്തി മട്ടാഞ്ചേരി ജൂതപ്പള്ളി, ഗേറ്റ്വേ മലബാര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പൊലീസ് മോക്ഡ്രില്‍ നടത്തി.

എറണാകുളം ഇടപ്പള്ളിയിലെ ഒബ്റോണ്‍ മാള്‍, മേനകയിലെ ജിസിഡിഎ കോംപ്ലക്സ്, റെയ്ല്‍വേ സ്റ്റേഷുകള്‍ എന്നിവിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അവ പൊട്ടുമെന്നുമായിരുന്നു സന്ദേശം. ഇതു സുഹൃത്തുക്കള്‍ക്കു കൈമാറുക എന്നും നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ഇന്നലെ 12 മണിയോടെ പൊലീസും ബോംബ് സ്ക്വാഡും ഒബ്റോണ്‍ മാളില്‍ പരിശോധനടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഡിഗ്രി,എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായവര്‍. സന്ദേശം ലഭിച്ച 25 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കും മൊബൈല്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ സന്ദേശം ലഭിച്ച മണിക്കൂറുകള്‍ക്കം തന്നെ ഉറവിടം സൈബര്‍ സെല്‍ കണ്ടെത്തി. ഇപ്പോള്‍ കേസെടുക്കുന്നില്ലെങ്കിലും മൂന്നു പേരും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ലഷ്കര്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ വന്ന ബോംബു ഭീഷണിയെ അധികൃതര്‍ ഗൗരവമായാണു കാണുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code