Sunday, August 01, 2010   5:46 AM IST
Supplements
Home>> Cinema>> Latest News
Headlines
സംഹിതയില്‍ വനിതാസംവരണം 100 ശതമാനം
Sunday, March 14, 2010
|
|
|
വനിതാസംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കിയിട്ടു ദിവസങ്ങളായതേയുള്ളൂ, ലോകസഭയില്‍ പ്രശ്നങ്ങള്‍ കത്തിക്കയറുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കുറച്ചു സ്ത്രീകള്‍ സിനിമയെടുക്കുന്നു. സംവരണം കിട്ടിയാലും ഇല്ലെങ്കിലും ഈ സിനിമയില്‍ പുരുഷന്മാരെ പങ്കെടുപ്പിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. മറാത്തി ആര്‍ട്ട് ഫിലിം ഡയറക്റ്റര്‍ സുമിത്ര ഭാവെയുടെ നേതൃത്വത്തില്‍ ഫെയര്‍ സെക്സ് ഗ്രൂപ്പാണ് വിമെന്‍സ് ഒണ്‍ലി സിനിമയെടുക്കുന്നത്. സംഹിത എന്നു പേരിട്ടിരിക്കുന്ന ചിത്രം മറാത്തിയില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ആദ്യമായി സ്ത്രീകളുടെ കൂട്ടായ്മയില്‍ പിറക്കും.

പ്രൊഡക്ഷനും ടെക്നിക്കല്‍ വിഭാഗവും എല്ലാം സ്ത്രീകള്‍ തന്നെ.

മ്യൂസിക്, എഡിറ്റിങ്, ലൈറ്റ്സ്, സൗണ്ട് റെക്കോഡിങ്, സിനിമറ്റൊഗ്രഫി, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി പ്രമോഷനും മറ്റ് ചടങ്ങുകളുടെ ഹോസ്റ്റുമെല്ലാം സ്ത്രീകളായിരിക്കും. പുരുഷാധിപത്യമുള്ള സിനിമയില്‍ സ്ത്രീകളുടെ ശക്തി തെളിയിക്കാനാണ് ഇത്തരമൊരു സംരംഭവമെന്ന് സുമിത്ര.

വാസ്തുപുരുഷ്, ദേവ്റായ് തുടങ്ങി ദേശീയ-സംസ്ഥാന തലത്തില്‍ അവാര്‍ഡുകള്‍ നേടിയ നിരവധി ഓഫ് ബീറ്റ് ചിത്രങ്ങളുടെ ഡയറക്റ്ററാണ് സുമിത്ര ഭാവെ. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ വര്‍ക്ക് തുടങ്ങിയത്. ചിത്രത്തിലെ ചില വേഷങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമാണ് പുരുഷന്മാരെ വിളിക്കുന്നതെന്ന് സംഹിതയുടെ ഡയറക്റ്റര്‍ കം സ്ക്രിപ്റ്റ് റൈറ്റര്‍ സുമിത്ര പറയുന്നു. ഒരു കോടി രൂപയ്ക്ക് ചിത്രം പൂര്‍ത്തിയാക്കാമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാങ്കേതികമായി ഒരിഞ്ചു പോലും പിന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സുനന്ദ കലുസ്കാര്‍. സൂര്യതേജ് പ്രൊഡക്ഷന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നീത ദേവ്കര്‍, അമൃത റാവു, മാധുരി അശിര്‍ഗഡെ, വന്ദന വാക്നിസ് തുടങ്ങി മാറാത്തി സിനിമയിലും സീരിയലുകളിലും നിറഞ്ഞു നില്‍ക്കുന്ന പ്രമുഖര്‍ സഹകരിക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code