Thursday, February 09, 2012   10:35 AM IST
Supplements
Home>> Headlines
Latest News
തമിഴ് രാഷ്ട്രം: നിലപാടില്‍ മാറ്റമില്ല
Sunday, March 14, 2010
|
|
|
ടൊറന്‍റോ

സ്വതന്ത്ര തമിഴ് രാഷ്ട്രമെന്ന ലക്ഷ്യം ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയ സഖ്യം ഉപേക്ഷിച്ചിട്ടില്ലെന്നു കനേഡിയന്‍ തമിഴ് കോണ്‍ഗ്രസ്. പ്രത്യേക രാഷ്ട്രമെന്ന വാദത്തില്‍ നിന്നു ടിഎന്‍എ പിന്മാറിയെന്ന കൊളംബോയില്‍ നിന്നുളള വാര്‍ത്ത തെറ്റാണ്. ടിഎന്‍എ ആവശ്യത്തില്‍ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നു കനേഡിയന്‍ തമിഴ് കോണ്‍ഗ്രസ് നേതാവ് ഡേവിഡ് പൂപാലപ്പിളള പറഞ്ഞു.

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്നു ശ്രീലങ്കയിലേക്കു കുടിയേറിയ തമിഴര്‍ക്ക് അവരുടെ സ്വത്വം നിലനിര്‍ത്താന്‍ അവസരം ഉണ്ടാക്കണം. ഇതിനു തമിഴ് രാഷ്ട്രം അനിവാര്യമാണ്. തമിഴര്‍ക്കു സ്വയം നിര്‍ണയാവകാശം വേണം. ലങ്കയിലെ ഒന്നര ദശലക്ഷത്തോളം തമിഴരുടെ പിന്തുണ തമിഴ് രാഷ്ട്രീയ സഖ്യത്തിനുണ്ട്. അവര്‍ സഖ്യത്തിനു പിന്നില്‍ അടിയുറച്ചു നില്‍ക്കുകയാണ്. രണ്ടു രാജ്യവും ഒരു പാസ് പോര്‍ട്ടും എന്ന യുഎസ്- പ്യൂര്‍ട്ടോറിക്കോ സംവിധാനം ലങ്കയിലും കൊണ്ടു വരണം. സിംഹളരും തമിഴരും ഒരേ പാസ്പോര്‍ട്ട് ഉപയോഗിക്കുന്ന രണ്ടു രാജ്യക്കാരായി മാറണം.ശ്രീലങ്കയിലെ ഭൂരിഭാഗം തമിഴര്‍ക്കും ലങ്കന്‍ പൗരത്വമില്ലെന്നും പൂപാലപ്പിളള പറഞ്ഞു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code