ആറു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഷെവര്‍ലെ ക്രൂസ് എല്‍ടി കേരളത്തിലെ നിരത്തുകളില്‍ വിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഒക്റ്റോബറില്‍ ക്രൂസിന്‍റെ മാന്വല്‍ വെര്‍ഷന്‍ കേരളത്തില്‍ അവതരിപ്പിച്ചതാണ്. ഡി സെഗ്മെന്‍റില്‍ ഈ കൂപ്പെ മോഡലിനു മികച്ച പ്രതികരണം ലഭിച്ചതാണ് ഇതിന്‍റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ രംഗത്തിറക്കാന്‍ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയെ പ്രേരിപ്പിച്ചത്.
ആറു സ്പീഡ് ട്രാന്‍സ്മിഷന്‍ എല്‍ടി സെഡ് എന്ന വേരിയന്‍റാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. പിഇപിഎസ്, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് സ്ക്രീന്‍, ഇലക്ട്രിക് സണ്‍ റൂഫ് തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഷെവി ക്രൂസ് എടി മോഡലിനുണ്ട്. 1991 സിസി നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ക്രൂസിന് ഇതേ ക്ലാസിലുള്ള മറ്റു കാറുകളേക്കാള്‍ കരുത്തുണ്ട്. പരമാവധി ടോര്‍ക്ക് 2600.ആര്‍പിഎമ്മില്‍ 327 എന്‍എം. നിലവിലുള്ള ആറു നിറങ്ങള്‍ കൂടാതെ വൈറ്റ് ഡയമണ്ട് എന്ന പേരില്‍ ത്രീകോട്ട് പെയിന്‍റിന്‍റെ പുതിയ നിറം എല്‍ടി മോഡലിന്‍റെ സ്വന്തമായി ജിഎം അവതരിപ്പിക്കുന്നു. അനായാസ ഗതിക്കായി ക്ലച്ച് ടു ക്ലച്ച് ഷിഫ്റ്റ് ഓപ്പറേഷനാണു ക്രൂസ് എടി മോഡലില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഗിയറില്‍ ഏറെ കരുത്തും ആറാം ഗിയറിലെ ഹൈവേ യാത്രയില്‍ കൂടുതല്‍ ഇന്ധനക്ഷമതയും ലഭിക്കും വിധം ഗിയറിന്‍റെ അനുപാതം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ടോപ്ഗിയര്‍ സലൂണ്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ്, എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് വ്യൂവേഴ്സ് ചോയ്സ് കാര്‍ ഒഫ് ദ ഇയര്‍, ഓട്ടോകാര്‍ ബ്ലൂംബര്‍ഗ് യുടിവി ബെസ്റ്റ് സലൂണ്‍ കാര്‍ ഒഫ് ദ ഇയര്‍, ഇടി സിഗ് വീല്‍ മിഡ്സൈസ് സെഡാന്‍ ഒഫ് ദ് ഇയര്‍, കാര്‍ ആന്‍ഡ് ബൈക്ക് എന്‍ഡിടിവി എക്സിക്യൂട്ടിവ് കാര്‍ ഒഫ് ദ് ഇയര്‍, ബിഎസ് മോട്ടോറിങ് ബെസ്റ്റ് വാല്യു ഫോര്‍ മണി, കാര്‍ ഒഫ് ദ് ഇയര്‍ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ക്രൂസ് സ്വന്തമാക്കിയിട്ടുണ്ട്.
കാഴ്ചയിലെ സൗന്ദര്യം, കരുത്ത്, ഇന്ധനക്ഷമത തുടങ്ങി ഡി വിഭാഗത്തിലെ എല്ലാ വാഹനങ്ങളെയും പിന്തള്ളിയാണു ക്രൂസ് ഈ നേട്ടങ്ങള്‍ക്ക് ഉടമയായത്. യൂറോപ്യന്‍ ന്യൂ കാര്‍ അസസ്മെന്‍റ് പ്രോഗ്രാമിന്‍റെ ( ഇഎന്‍സിഎപി ) പഞ്ചനക്ഷത്ര റേറ്റിങും ഷെവി ക്രൂസിനു ലഭിച്ചിട്ടുണ്ട്.ഷെവര്‍ലെ ബീറ്റ്, ക്യാപ്റ്റീവാ എക്സ്ട്രീം എന്നീ മോഡലുകള്‍ക്കു ശേഷമാണു എടി ജനറല്‍ മോട്ടോഴ്സ് ക്രൂസ് കേരള വിപണിയില്‍ എത്തിക്കുന്നത്.
ജിഎം ഇന്ത്യയ്ക്ക് ഇപ്പോള്‍ രാജ്യത്തെമ്പാടുമായി 206 സെയ്ല്‍സ് പോയിന്‍റുകളും 200 സര്‍വീസ് ഔട്ട്ലെറ്റുകളും ആണുള്ളത്. ഈ വര്‍ഷാവസാനത്തോടെ സെയ്ല്‍സ് പോയിന്‍റുകളുടെയും സര്‍വീസ് ഔട്ട്ലെറ്റുകളുടെയും എണ്ണം മുന്നൂറു വീതമായി ഉയര്‍ത്താനും പദ്ധതിയുണ്ട്.
Close...
Maximum Character Allowed -
4000