Thursday, February 09, 2012   2:40 PM IST
Supplements
Home>> News>> World News
World News
ചൈനയുടെ പരമാധികാരം US ചോദ്യം ചെയ്യുന്നു
Sunday, March 14, 2010
|
|
|
ബീജിങ്

ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും യുഎസ് ചോദ്യം ചെയ്യുന്നെന്നു പ്രധാനമന്ത്രി വെന്‍ ജിയബാവോ. തായ്വാന് ആയുധം നല്‍കുകയും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത യുഎസ് പ്രസിസഡന്‍റ് ബരാക് ഒബാമയുടെ നടപടി പരമാധികാരത്തെയും അഖണ്ഡതെയും ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈന വിമത പ്രവിശ്യയായി കണക്കാക്കുന്ന മേഖലയാണു തായ്വാന്‍. അവര്‍ക്ക് ആയുധം നല്‍കുകവഴി യുഎസ് ചൈനയുടെ അഖണ്ഡതയെ ചോദ്യം ചെയ്തിരിക്കുന്നു. ടിബറ്റന്‍ പ്രശ്നങ്ങള്‍ക്കു കാരണക്കാരനും വിഘടനവാദിയുമായി ചൈന കണക്കാക്കുന്ന ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുകവഴി ചൈനയുടെ പരമാധികാരത്തെ യുഎസ് ചോദ്യം ചെയ്തു എന്നാണ് ആരോപണം. ഇരു സംഭവങ്ങളും സീനോ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിച്ചെന്നു ജിയബാവോ പറഞ്ഞു. പാര്‍ലമന്‍റ് സമ്മേളനത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധം വഷളായതിന്‍റെ ഉത്തരവാദിത്വം യുഎസിനാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് കറന്‍സി യുവാന്‍റെ മൂല്യത്തില്‍ മറ്റംവരുത്തണമെന്ന യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം ജിയബാവോ തള്ളി. മറ്റു രാജ്യങ്ങളുടെ സമ്മര്‍ദംമൂലം ചൈന നാണയമൂല്യ വര്‍ധിപ്പിക്കില്ല.

ഒരിക്കല്‍ തായ്വാ”ന്‍ സന്ദര്‍ ശിക്കാന്‍ കഴിയുമെന്ന് പ്രതീ ക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code