Sunday, August 01, 2010   5:34 AM IST
Supplements
Home>> News>> Kerala News
Kerala News
കോട്ടയം വഴിയുള്ള 15 ട്രെയ്നുകള്‍ ഇന്നു മുതല്‍ ആലപ്പുഴ വഴി
Sunday, March 14, 2010
|
|
|
തിരുവനന്തപുരം

കോട്ടയം വഴിയുള്ള 15 ട്രെയ്നുകള്‍ ഇന്നു മുതല്‍ 26 വരെ ആലപ്പുഴ വഴി വഴിതിരിച്ചു വിടും. എറണാകുളത്തിനും മുളംതുരുത്തിക്കും മധ്യേ പാളം ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണിത്. ഈ ട്രെയ്നുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയ്നുകളും തീയതിയും ചുവടെ:

ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് 16നും 23നും മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് 17, 20, 21, 22, 23, 24, 25, 26 തീയതികളിലും ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്സ്പ്രസ് 17, 20, 21, 22, 23, 24, 25, 26 തീയതികളിലും കന്യാകുമാരി-മുംബൈ സിഎസ്ടി 17, 19, 20, 21, 22, 23, 24, 25, 26 തീയതികളിലും ജമ്മുതാവി- കന്യാകുമാരി ഹിമസാഹര്‍ 18നും 25നും ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് 19 മുതല്‍ 26 വരെയും ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് 19 മുതല്‍ 26വരെയും തിരുവനന്തപുരം- മംഗലാപുരം പരശുറാം 19 മുതല്‍ 26 വരെയും കൊച്ചുവേളി- ഹൈദരാബാദ് ശബരി 19 മുതല് 26 വരെയും കോര്‍ബ-തിരുവനന്തപുരം 19, 22, 26 തീയതികളിലും കൊച്ചുവേളി- ഡെറാഡൂണ്‍ എക്സ്പ്രസ് 19നും 26നും കൊച്ചുവേളി-ലോകമാന്യതിലക് ഗരീബരഥ് 21നും 25നും തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 21, 23, 25, 26 തീയതികളിലും ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് 24നും ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസ് 26നും ആലപ്പുഴ വഴിയാകും ഓടുക.

17 മുതല്‍ 26 വരെ എറണാകുളം- കായംകുളം-എറണാകുളം പാസഞ്ചര്‍ റദ്ദ് ചെയ്തിട്ടുമുണ്ട്. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്, 16, 21, 23, 25, 26 തീയതികളില്‍ 15 മിനിറ്റ് എറണാകുളം ജംക്ഷന്‍ സ്റ്റേഷനില്‍ 15 മിനിറ്റും മംഗലാപുരം-തിരുവനന്തപുരം ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്, ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്സ്പ്രസ് എന്നിവ 30 മിനിറ്റ് എറണാകുളം ടൗണിലും നിര്‍ത്തിയിടും.

തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 15നു 90 മിനിറ്റും 24നു 45 മിനിറ്റും വൈകിയേ തിരുവനന്തപുരത്തുനിന്നു പുറപ്പെടുകയുള്ളു. 21നു പുറപ്പെടേണ്ട തിരുവനന്തപുരം-ഗോഹട്ടി എക്സ്പ്രസ് 21നു 45 മിനിറ്റും കൊച്ചുവേളി-യശ്വന്ത്പുര്‍ എക്സ്പ്രസ് 25നു 30 മിനിറ്റും വൈകിയേ പുറപ്പെടുകയുള്ളുവെന്നു ദക്ഷിണ റെയ്ല്‍വേ അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code