Sunday, August 01, 2010   4:53 AM IST
Supplements
Home>> News>> World News
World News
സൈബര്‍ യുദ്ധം: ഇറാനില്‍ 30 പേര്‍ അറസ്റ്റില്‍
Monday, March 15, 2010
|
|
|
ടെഹ്റാന്‍

ഇറാനെതിരേ സൈബര്‍ യുദ്ധത്തിനു നേതൃത്വം നല്‍കിയ 30 പേര്‍ അറസ്റ്റിലെന്ന് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഫാര്‍സ്. യുഎസിന്‍റെ സാമ്പത്തിക പിന്തുണയോടെ ഇറാന്‍റെ നിലനില്‍പ്പ് അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചവരാണ് അറസ്റ്റിലെന്നു നിയമവകുപ്പ്. ഇറാനെതിരേ സൈബര്‍ യുദ്ധത്തിനു മുന്‍ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് 40 കോടി ഡോളര്‍ നല്‍കിയെന്നും നിയമവകുപ്പ് ആരോപിച്ചു.

ഇറാന്‍ പ്രോക്സി എന്നു വിളിക്കപ്പെടുന്ന സംഘം ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുകയും വെബ്സൈറ്റുകള്‍ തകരാറിലാക്കുകയും ചെയ്തു. ഇറാനിലെ പ്രതിപക്ഷ നേതാക്കള്‍ക്കു വോയ്സ് ഒഫ് അമേരിക്ക, റേഡിയൊ ഫര്‍ദ തുടങ്ങിയവയുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഈ സംഘം ചെയ്തുകൊടുത്തെന്ന് ഇറാന്‍ ആരോപിച്ചു. റേഡിയൊ ഫര്‍ദ എന്ന പേരിന് ഫാര്‍സി ഭാഷയില്‍ നാളത്തെ റേഡിയൊ എന്നാണ് അര്‍ഥം. യുഎസിന്‍റെ സാമ്പത്തിക സഹായത്തോടെ പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേര്‍ഷ്യന്‍ ഭാഷാ നിലയമാണു റേഡിയൊ ഫര്‍ദ. വാഷിങ്ടണ്‍ ഡിസിയിലും അവര്‍ക്കു കേന്ദ്രമുണ്ട്. ഇറാനിലെ സംഭവങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ടുകള്‍ റേഡിയൊ ഫര്‍ദ പ്രക്ഷേപണം ചെയ്യാറുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code