Thursday, February 09, 2012   12:49 PM IST
Supplements
Home>> News>> World News
World News
ഹമാസ് നേതാവ് അറസ്റ്റില്‍
Monday, March 15, 2010
|
|
|
ജറൂസലം

ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് മാഹെര്‍ അഉദി അറസ്റ്റില്‍. വെസ്റ്റ് ബാങ്കിലെ രമല്ല യില്‍ ഇസ്രേലി സൈന്യം നടത്തിയ തെരച്ചിലിലാണ് അഉദി പിടിയിലായത്. ഹമാസിന്‍റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് അഉദിയെന്ന് ഇസ്രേലി സൈനിക വക്താവ് അവകാശപ്പെട്ടു. 10 ഇസ്രേലികളെ വധിച്ചതിനു നേതൃത്വം നല്‍കിയതും അഉദിയാണെന്ന് ഇസ്രേയല്‍ ആരോപിക്കുന്നു.

ഹമാസിന്‍റെ മറ്റൊരു മുതിര്‍ന്ന നേതാവ് മഹ്മൂദ് അല്‍ മഹ്ബൂബ് ജനുവരി 19-നു ദുബായ് ഹോട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് പോരാളികള്‍ക്ക് ആയുധങ്ങള്‍ വാങ്ങുന്നതിന്‍റെ ചുമതലയായിരുന്നു മബ്ഹൂഹിനെന്നാണ് ഇസ്രേലി ആരോപണം. മബ്ഹൂഹ് വധത്തിനു പിന്നില്‍ ഇസ്രേലി ചാരസംഘടന മൊസാദാണെന്നു ദുബായ് പൊലീസ് ആരോപിക്കുന്നുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code