തായ്ലന്‍ഡ് സര്‍ക്കാരിന് പ്രതിപക്ഷ അന്ത്യശാസനം
ബാങ്കോക്ക്
ഇരുപത്തിനാലു മണിക്കൂറിനകം പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭമെന്നു പ്രധാനമന്ത്രി അഭിഷിത് വെജ്ജാജിവയ്ക്കു പ്രതിപക്ഷ മുന്നറിയിപ്പ്. പുറത്താക്കപ്പെട്ട മുന്‍പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയെ അനുകൂലിക്കുന്ന പതിനായിരക്കണക്കിനു പേര്‍ (റെഡ് ഷര്‍ട്ടുകള്‍) ഇന്നലെ ബാങ്കോക്കില്‍ നടത്തിയ പ്രകടനത്തിനു ശേഷമാണു സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചാല്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ സൈനിക ബാരക്കുകളിലേക്കു മാര്‍ച്ചു ചെയ്യുമെന്നാണു ഭീഷണി.
ഇന്നു രാവിലെ ഒമ്പുതിനു വടക്കന്‍ ബാങ്കോക്കിലെ സൈനിക ബാരക്കുകളിലേക്കു മാര്‍ച്ചു നടത്തുമെന്നു റെഡ് ഷര്‍ട്ടുകളുടെ നേതാവ് നതാവുട്ട് സായികുമാര്‍ മുന്നറിയിപ്പു നല്‍കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തിന്‍റെ അടുത്തഘട്ടം എന്തായിരിക്കുമെന്ന് അതിനുശേഷം തീരുമാനിക്കും.
ഷിനാവത്രയ്ക്കു ശേഷം അധികാരമേറ്റ സമാക് സുന്ദര്‍വേജ്, സോംചായ് വോങ്സ്വാറ്റ് എന്നീ പ്രധാനമന്ത്രിമാര്‍ക്കെതിരേ രാജാനുകൂലികള്‍ ആഴ്ചകള്‍ നീണ്ട സമരം നടത്തിയിരുന്നു. ഷിനാവത്രയുടെ പാവകളായ അവര്‍ ഭരണഘടന ഭേദഗതി ചെയ്തു രാജവാഴ്ച അവസാനിപ്പിച്ചു രാജ്യത്തെ റിപ്പബ്ളിക്കാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്ന രാജാനൂകൂലികളുടെ ആരോപണം. കോടതി വിധിയെത്തുടര്‍ന്നാണ് ഇരുവരും രാജിവച്ചത്.
വോങ്സ്വാറ്റ് പുറത്തായ ശേഷമാണു രാജാനുകൂലികള്‍ വെജ്ജാജിവയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കിയത്. വെജ്ജാജിവയ്ക്കെതിരേ തക്സിന്‍ അനുകൂലികള്‍ പാര്‍ലമെന്‍റ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയിരുന്നു.
Close...
Maximum Character Allowed -
4000