മരിച്ചുവെന്നു കരുതിയ കുട്ടിക്കൊമ്പന്‍ ക്യാമറയ്ക്കു മുന്നില്‍
സിഡ്നി
ചാപിള്ളയെന്നു വിദഗ്ധര്‍ വിധിയെഴുതിയിട്ടും ജീവിതത്തിലേക്കു തിരിച്ചെത്തിയ കുട്ടിക്കൊമ്പന്‍ ആദ്യമായി പുറംലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സിഡ്നിയിലെ തരോങ്ക സൂവിലാണ് ഷഫിള്‍ എന്നു പേരിട്ടിരിക്കുന്ന കുട്ടിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ഷഫിളും അമ്മ പോണ്‍ടിപ്പും സുഖമായിരുക്കുന്നുവെന്നു മൃഗശാല മാനെജര്‍ ഗാരി മില്ലര്‍.
കഴിഞ്ഞ ബുധനാഴ്ചയാണു പോണ്‍ടിപ്പ് കുട്ടിക്കൊമ്പനു ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ കുട്ടിക്കൊമ്പന്‍റെ സ്ഥാനം ശരിയായിരുന്നില്ലെന്നും അത് അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിനു കാരണമാകുമെന്നുമാണു വിദഗ്ധര്‍ വിധിയെഴുതിയത്.
എന്നാല്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് പോണ്‍ട്രിപ്പ് ഷഫിളിനു ജന്മം നല്‍കി. ഗര്‍ഭാവസ്ഥയില്‍ കുട്ടിക്കൊമ്പനു കൃത്യമായി ഓക്സിജന്‍ ലഭിക്കാത്തതായിരുന്നു പ്രശ്നമെന്നു മില്ലര്‍ പറഞ്ഞു.
ഇപ്പോള്‍ ഷഫിളിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും മസ്തിഷ്ക തകരാറിനു സാധ്യതയുണ്ടെന്നു സംശയമുണ്ട്. കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും മില്ലര്‍.
Close...
Maximum Character Allowed -
4000