Thursday, February 09, 2012   2:39 PM IST
Supplements
Home>> News>> National News
National News
ആഭ്യന്തര മന്ത്രാലയ ജീവനക്കാര്‍ക്ക് 2 മണിക്കൂര്‍ വിശ്രമം
Monday, March 15, 2010
|
|
|
ന്യൂഡല്‍ഹി

ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരുടെ ക്രിയാശേഷി മെച്ചപ്പെടുത്താന്‍ മന്ത്രി പി. ചിദംബരത്തിന്‍റെ പൊടിക്കൈ. ജീവനക്കാര്‍ക്കു രണ്ടു മണിക്കൂര്‍ വിശ്രമം അനുവദിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ജീവനക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നതില്‍ ഇളവില്ല. ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയാണ് ഉത്തരവിറക്കിയത്.

ഗതാഗതക്കുരുക്കിലും മറ്റും പെട്ട് വൈകിയെത്തിയാല്‍ ഇനി ഹാജര്‍ബുക്കില്‍ വരയ്ക്കില്ല. സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും ആശുപത്രിയില്‍ പോകാനും അവധിയെടുക്കുകയും വേണ്ട. രാവിലെയോ വൈകിട്ടോ ഇളവു പ്രയോജനപ്പെടുത്താം.

രാവിലെ നേരത്തെ എത്തിയോ, ഓഫിസ് സമയം കഴിഞ്ഞും ജോലി ചെയ്തോ, ആ ആഴ്ചയില്‍ത്തന്നെ ജോലിസമയം പൂര്‍ണമായി ഉപയോഗിക്കണമെന്നുമാത്രം. ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസറുടെ അനുമതിയോടെയായിരിക്കണം ഇത്.

നവംബര്‍ 19നും ഈ മാസം മൂന്നിനും ചിദംബരം മന്ത്രാലയത്തിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്‍റെ ഫലമാണു പരിഷ്കാരങ്ങള്‍.

മന്ത്രാലയത്തിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് പരിശോധിക്കാന്‍ ബയോമെട്രിക് സംവിധാനവും ചിദംബരം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതു നിലവില്‍ വന്നത്.

രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെയാണ് ജോലി സമയം. ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഓഫിസ് പ്രവൃത്തിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code