സൗരോര്‍ജം സംരക്ഷിക്കാന്‍ സോളാര്‍ നഗരങ്ങള്‍
ഷിംല
രാജ്യത്തു രണ്ടു സോളാര്‍ നഗരങ്ങള്‍. ഹിമാചല്‍പ്രദേശിലെ ഷിംല, ഹാമിര്‍പുര്‍ നഗരങ്ങളാണു സോളാര്‍ നഗരങ്ങളാക്കുന്നത്. 2010-11 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണു മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്‍റേതാണു പ്രഖ്യാപനം. വര്‍ധിച്ചു വരുന്ന ഊര്‍ജ ആവശ്യം നിറവേറ്റാന്‍ സൗരോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണു ശ്രദ്ധേയമായ ഈ പ്രഖ്യാപനം.
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സൗരോര്‍ജം ശേഖരിക്കുന്നതിനു പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മുകളില്‍ പാനലുകള്‍ സ്ഥാപിക്കും.
രണ്ട് ഊര്‍ജ പാര്‍ക്കുകള്‍ തുറക്കും. സോളനിലെ ഡോ. യശ്വവന്ത് സിങ് പാര്‍മര്‍ ഹോര്‍ട്ടികള്‍ച്ചര്‍ യൂനിവേഴ്സിറ്റി, ഹാമിര്‍പുരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവിടങ്ങളിലാണു പാര്‍ക്കുകളെന്നും മുഖ്യമന്ത്രി.
സംസ്ഥാന ഊര്‍ജ കോര്‍പ്പറേഷന്‍ “ഹിമുര്‍ജ’ പ്രകൃതിദത്ത ഊര്‍ജസ്രോതസുകള്‍ പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 57 സോളാര്‍ കുക്കറുകളും 596 സോളാര്‍ ഫോട്ടൊവോള്‍ട്ടിക് ലൈറ്റുകളും സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍.
Close...
Maximum Character Allowed -
4000