Thursday, February 09, 2012   11:25 AM IST
Supplements
Home>> News>> Business
Business
ആപ്പിള്‍ സിഒഒയ്ക്ക് കൈനിറയെ കാശ്
Monday, March 15, 2010
|
|
|
ന്യൂയോര്‍ക്ക്

മാന്ദ്യകാലത്തും ഒരു കമ്പനിയെ എങ്ങനെ നേട്ടത്തിലേക്കു നയിക്കാം എന്നു കാണിച്ചു ആപ്പിള്‍ സിഒഒ തിമോത്തി ഡി. കുക്. ആപ്പിള്‍ ചീഫ് സ്റ്റീവ് ജോബ്സ് മെഡിക്കല്‍ ലീവില്‍ പോയപ്പോള്‍ കമ്പനിയെ നയിക്കാനുള്ള ദൗത്യം ഭംഗിയായി നിര്‍വഹിച്ചു അദ്ദേഹം. അതിനു പ്രതിഫലമായി കമ്പനി നല്‍കിയത് വലിയൊരു തുക. കഴിഞ്ഞവര്‍ഷം തിമോത്തിക്കു ലഭിച്ച പാരിതോഷികം 59 ലക്ഷം യുഎസ് ഡോളര്‍. ശമ്പളത്തിനു പുറമേയാണിത്.

കഴിഞ്ഞവര്‍ഷം കുക്കിനു ലഭിച്ച മൊത്തം പ്രതിഫലം 1.40 കോടി ഡോളര്‍ (65 കോടി രൂപ) വരും. 1998 ലാണ് ഇദ്ദേഹം ആപ്പിളിലെത്തുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കമ്പനികളുടെ ലിസ്റ്റില്‍ അടുത്തിടെ ഒന്നാമതെത്തിയിരുന്നു ആപ്പിളെന്ന യുഎസ് മള്‍ട്ടി നാഷണല്‍ കമ്പനി. കഴിഞ്ഞവര്‍ഷം ആദ്യപാദത്തില്‍ രോഗത്തെത്തുടര്‍ന്നാണു സ്ഥാപകനും കമ്പനി മേധാവിയുമായ സ്റ്റീവ് ജോബ്സ് ലീവില്‍ പ്രവേശിച്ചത്. പകരം കമ്പനിയെ നയിക്കാന്‍ തിമോത്തിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞവര്‍ഷം മികച്ച അറ്റാദായം നേടാന്‍ കഴിഞ്ഞ ചുരുക്കം കമ്പനികളിലൊന്നാണ് ആപ്പിള്‍. ഐഫോണും ഐപോഡുമടക്കം നിരവധി പുതിയ ഉത്പന്നങ്ങള്‍ രംഗത്തവതരിപ്പിച്ചും കമ്പനി മികവു കാട്ടി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code