Thursday, February 09, 2012   12:49 PM IST
Supplements
Home>> News>> Business
Business
ഹൗസിങ് ഫിനാന്‍സ് രംഗത്തേക്കു മുത്തൂറ്റ്
Monday, March 15, 2010
|
|
|
കൊച്ചി

ഹൗസിങ് ഫിനാന്‍സിനായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സബ്സിഡിയറി തുടങ്ങുന്നു. 100 കോടി രൂപ മുതല്‍മുടക്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഭവനവായ്പ നല്‍കുന്ന സ്ഥാപനം തുടങ്ങാനാകുമെന്നു കമ്പനി അധികൃതര്‍.

മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരില്‍ മാതൃസ്ഥാപനം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സബ്സിഡിയറിയായി പുതിയ സംരംഭം തുടങ്ങാനാണു ശ്രമം. ചെറുകിട ഭവനആവശ്യങ്ങള്‍ക്ക് സമീപിക്കുന്നവര്‍ക്കായിരിക്കും വായ്പ നല്‍കുക. ആറു ലക്ഷം രൂപ വരെ വായ്പ. കൂടുതല്‍ ചരടുകളില്ലാതെ ഇടത്തരക്കാര്‍ക്കും ഭവന വായ്പ ലഭ്യമാക്കാനുള്ള ഉദ്യമത്തിന്‍റെ ഭാഗമായാണു പദ്ധതി തുടങ്ങുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

പുതിയ സബ്സിഡിയറി ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ മെട്രൊ നഗരങ്ങളിലടക്കം 25 ബ്രാഞ്ചുകള്‍ തുടങ്ങും. ഇപ്പോള്‍ കമ്പനി നടത്തുന്ന ധനകാര്യ സേവനങ്ങള്‍ അതേപടി തുടരും. ബാങ്കിങ് സ്ഥാപനം തുടങ്ങാനുള്ള പദ്ധതി തത്കാലം ഉപേക്ഷിച്ചതാണു പുതിയ പദ്ധതിയെക്കുറിച്ചു ചിന്തിക്കാന്‍ കാരണം. 6,000-12,000 രൂപ മാസവരുമാനമുള്ളവരെ ലക്ഷ്യമിട്ടാണു ഹൗസിങ് ഫിനാന്‍സ് പദ്ധതി തുടങ്ങുന്നതെന്നും അധികൃതര്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code