Thursday, February 09, 2012   12:24 PM IST
Supplements
Home>> News>> Business
Business
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ടൊയോട്ടയുടെ തന്ത്രം
Monday, March 15, 2010
|
|
|
ഡെട്രോയിറ്റ്

റീ കോള്‍ കാരണം വാഹന വില്‍പ്പന ഇടിഞ്ഞേക്കുമെന്ന സൂചനയെത്തുടര്‍ന്ന് യുഎസ് വാഹന വിപണിയില്‍ പുതിയ തന്ത്രവുമായി ടൊയോട്ട. പലിശയില്ലാത്ത വായ്പ ഉള്‍പ്പെടെ വവിധ ഇളവുകള്‍ നല്‍കാനാണു പരിപാടി. ഈ മാസം പദ്ധതി തുടങ്ങിയതോടെ കമ്പനിയുടെ വില്‍പ്പനയില്‍ 40 ശതമാനത്തോളം വര്‍ധനയാണു കണ്ടത്. ഇതോടെ പദ്ധതി വ്യാപിപ്പിക്കാനാണു തീരുമാനം. മാര്‍ച്ചിനു മുന്‍പുള്ള രണ്ടു മാസം കമ്പനിയുടെ വില്‍പ്പനയില്‍ 13.4% ഇടിവുണ്ടായി.

റീസെയ്ല്‍ വിലയ്ക്ക് സുരക്ഷിതത്വവും കമ്പനി ഓഫര്‍ ചെയ്യുന്നു. റീ കോള്‍ കാരണം പേരുദോഷം വന്ന കാംറി വില്‍പ്പന വര്‍ധിപ്പിക്കാന്‍ അഞ്ചു വര്‍ഷത്തെ സീറോ ഫിനാന്‍സിങ്ങാണ് ഓഫര്‍. വില്‍പ്പന ഉയരുന്നതിനാല്‍ തത്കാലം ഇളവുകള്‍ പിന്‍വലിക്കില്ലെന്ന് ടൊയോട്ട വൈസ് പ്രസിഡന്‍റ് ഡോണ്‍ എസ്മണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code