Thursday, February 09, 2012   11:59 AM IST
Supplements
Home>> News>> Business
Business
LICയുടെ മൂലധനം കൂട്ടണം: പാര്‍ലമെന്‍റ് സമിതി
Monday, March 15, 2010
|
|
|
ന്യൂഡല്‍ഹി

എല്‍ഐസിയുടെ അടച്ചുതീര്‍ത്ത മൂലധനം 100 കോടി രൂപയായി ഉയര്‍ത്തണമെന്നു പാര്‍ലമെന്‍റ് പാനല്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. ഇപ്പോഴിത് അഞ്ചു കോടി രൂപയാണ്. പ്രൈവറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ അതേനിയമം എല്‍ഐസിക്കും ബാധമാക്കുന്നതിനാണു മൂലധനം ഉയര്‍ത്തുന്നത്. 100 കോടിയില്‍ കൂടുതല്‍ തുക മൂലധനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അതും സര്‍ക്കാര്‍ വിഹിതത്തിലൂടെയായിരിക്കണമെന്നും ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ നല്‍കി. 1938ലെ ഇന്‍ഷ്വറന്‍സ് നിയമം അനുസരിച്ച് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ലൈസന്‍സ് നേടുന്നതിന് 100 കോടി രൂപയെങ്കിലും കുറഞ്ഞ മൂലധനം വേണം. എല്‍ഐസിയെയും ഈ കാറ്റഗറിയില്‍ പെടുത്താണു പുതിയ നീക്കം.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ബില്‍ എല്‍ഐസിയുടെ മൂലധനം 100 കോടിയായി ഉയര്‍ത്തണമെന്ന് അനുശാസിക്കുന്നുണ്ട്. എല്‍ഐസിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് കമ്പനിയില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കുറയ്ക്കണമെന്നും പറഞ്ഞിരുന്നു. പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷവും ചില ജീവനക്കാരുടെ സംഘടനകളും ഇതിനെ എതിര്‍ത്തു. എല്‍ഐസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു ആരോപണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code