ഒരു ലക്ഷത്തില്‍ തുടരുമോ നാനോ?
മുംബൈ
ഒരു ലക്ഷം രൂപയ്ക്കു ചെറുകാര്‍ എന്ന വാഗ്ദാനം അടുത്ത ഘട്ടത്തില്‍ പാലിക്കാന്‍ ടാറ്റയ്ക്കു സാധിച്ചേക്കില്ലെന്നു സൂചന. ഉത്പാദനച്ചെലവിലും അസംസ്കൃത വസ്തുക്കളുടെ വിലയിലും വന്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഒരു ലക്ഷം എന്ന വില നിലനിര്‍ത്താന്‍ ടാറ്റ കഷ്ടപ്പെടും.
കഴിഞ്ഞ ബജറ്റില്‍ വാഹന ങ്ങളുടെ നികുതി വര്‍ധിപ്പിച്ചിരുന്നു. സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ വിലയും വര്‍ധിച്ചിരിക്കുകയാണ്. 2008ല്‍ രത്തന്‍ ടാറ്റ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഇനിയും കഴിഞ്ഞേക്കില്ലെന്നാണു വാഹനരംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.
Close...
Maximum Character Allowed -
4000