ഇംഗ്ലണ്ടിനു കൂറ്റന്‍ ലീഡ്
ചിറ്റഗോങ്
ബംഗ്ലാദേശിനെതിരേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് 434 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 599 റണ്‍സ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്സ് 296 റണ്‍സിന് അവസാനിപ്പിച്ച് 303 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ആതിഥേയരെ ഫോളൊ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സില്‍.
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 എന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച ബംഗ്ലാദേശ് വാലറ്റക്കാരുടെ പ്രകടനത്തിന്‍റെ പിന്‍ബലത്തിലാണ് മാന്യമായ സ്കോര്‍ നേടിയത്. വൈസ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹിം (79) ഹാഫ് സെഞ്ചുറി നേടിയപ്പോള്‍ 38 റണ്‍സ് നേടിയ നയീം ഇസ്ലാം മികച്ച പിന്തുണ നല്‍കി. കരിയറിലെ അഞ്ചാം അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഗ്രെയിം സ്വാന്‍ ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടം. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (39) ടോപ് സ്കോറര്‍. ആതിഥേയര്‍ക്കായി ഷക്കീബ് അല്‍ ഹസനും അബ്ദുര്‍ റസാഖും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇയാന്‍ ബെല്ലും (0) മാറ്റ് പ്രയറും (0) ക്രീസില്‍.
Close...
Maximum Character Allowed -
4000