Sunday, August 01, 2010   4:55 AM IST
Supplements
Home>> News>> Sports
Sports
സച്ചിനും ഗംഭീറിനും സംഗക്കാരയ്ക്കും പിഴശിക്ഷ
Monday, March 15, 2010
|
|
|
ന്യൂഡല്‍ഹി

കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയ്ക്കും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും കുറഞ്ഞ ഓവര്‍ റേറ്റിനു പിഴ. മൂവരും 20,000 ഡോളര്‍ വീതം ഒടുക്കണം.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നിശ്ചിത സമയത്തിനു ശേഷമാണു മുംബൈ രണ്ട് ഓവറുകള്‍ എറിഞ്ഞത്. കിങ്സ്- ഡെവിള്‍സ് മത്സരത്തിനിടെ ഇരു ടീമുകളും ഒരോവര്‍ വീതം വൈകിച്ചു. മത്സരത്തില്‍ ഗംഭീറിന്‍റെ മികച്ച ബാറ്റിങ് പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഡെവിള്‍സ് അഞ്ചു വിക്കറ്റിനു വിജയിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പ ഞ്ചാബ് ടീം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. ഒരു പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 146 റണ്‍സ് നേടി. ഗംഭീര്‍ 54 പന്തില്‍ 72 റണ്‍സ് സ്വന്തമാക്കി. മലയാളി താരം എസ്. ശ്രീശാന്ത് നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. വീരേന്ദര്‍ സേവാഗിന്‍റെയും തിലകരത്നെ ദില്‍ഷന്‍റെയും വിക്കറ്റുകള്‍ വീണതു ശ്രീയുടെ ആദ്യ ഓവ റില്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code