ഛന്ദോക്ക് ഫിനിഷ് ചെയ്യാനാകാതെ പുറത്ത്
സഖീര്‍
ഫോര്‍മുല വണ്‍ റേസില്‍ അരങ്ങേറിയ ഇന്ത്യയുടെ കരുണ്‍ ഛന്ദോക്ക് ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ അഞ്ചാം ലാപ്പില്‍ പുറത്ത്. ഹിസ്പാനിയ റേസിങ് ടീമിനു വേണ്ടി മത്സരിക്കുന്ന ഛന്ദോക്ക് ട്രാ ക്കിലെ ബംപില്‍ നിയന്ത്രണം നഷ്ടപ്പെട്ടു പുറത്താകുകയായിരുന്നു. ഫെരാരിയുടെ ഫെര്‍ണാന്‍ഡൊ അലൊന്‍സൊ സീസണിലെ ആദ്യ ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോള്‍, സഹ ഡ്രൈവര്‍ ഫിലിപെ മാസയ്ക്കാണു രണ്ടാം സ്ഥാനം. മക്ലാരന്‍റെ ലൂയിസ് ഹാമില്‍ട്ടണ്‍ മൂന്നാമതുമെത്തി. ഫോഴ്സ് ഇന്ത്യയുടെ വിറ്റന്‍റോണിയൊ ലിയുസി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് രണ്ടു പോയിന്‍റ് സ്വന്തമാക്കി. ഫോഴ്സ് ഇന്ത്യയുടെ പ്രധാന ഡ്രൈവര്‍ അഡ്രിയാന്‍ സുട്ടില്‍ 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Close...
Maximum Character Allowed -
4000