ലണ്ടന്‍
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ പോര്‍ട്ടോയ്ക്കെതിരേ ഹാട്രിക് നേട്ടത്തിനു പിന്നാലെ നിക്കൊളാസ് ബെന്‍ഡ്നര്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലും ആഴ്സനലിന്‍റെ രക്ഷകനായി. ഹള്‍ സിറ്റിക്കെതിരേ സ്റ്റോപ്പെജ് ടൈമില്‍ ഗോള്‍ നേടി ബെന്‍ഡ്നെര്‍ ടീമിനു 2-1ന്‍റെ വിജയം നേടിക്കൊടുത്തു.
ജയത്തോടെ ചെല്‍സിക്കൊ പ്പം പ്രിമിയര്‍ ലീഗില്‍ 64 പോയിന്‍റുമായി ആഴ്സനല്‍ രണ്ടാം സ്ഥാനത്ത്. 66 പോയിന്‍റോടെ മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് മുന്നില്‍. ഹള്‍സിറ്റി പത്തൊമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദുര്‍ബലരായ ഹള്ളിനെതിരേ എവേ മത്സരത്തില്‍ ആഴ്സനല്‍ വിജയം ഉറപ്പിച്ചാണിറങ്ങിയതെങ്കിലും ആതിഥേയ ടീമിന്‍റെ മെയ് മറന്നുള്ള പോരാട്ടം ആഴ്സനലിന് തുടരെത്തുടരെ ഗോളവ സരങ്ങള്‍ നിഷേധിച്ചു. എന്നാല്‍ 14ാം മിനിറ്റില്‍ കൂട്ടത്തോടെയുള്ള മുന്നേറ്റത്തിന്‍റെ ഫലമായി റഷ്യന്‍ താരം ആന്ദ്രെ അര്‍ഷാവിന്‍ ഗണ്ണേഴ്സിന്‍റെ ആദ്യ ഗോള്‍ സ്വന്തമാക്കി.
ബെന്‍ഡ്നറുടെ പാസ് പെനല്‍റ്റി ബോക്സില്‍ വച്ച് സ്വീകരിച്ച ബെന്‍ഡ്നറുടെ ഷോട്ട് ഹള്‍ ഗോള്‍കീപ്പറെ മറികടന്ന് വലയി ല്‍. എന്നാല്‍ ആഴ്സനല്‍ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. യാന്‍ വെന്നഗൂറിനെ പെനല്‍റ്റി ബോക്സില്‍ ആഴ്സനല്‍ പ്രതിരോധ താരം സോ ള്‍ കാംപെല്‍ വീഴ്ത്തിയപ്പോള്‍ പെനല്‍റ്റി അനുവദിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജിമ്മി ബുള്ളാര്‍ഡിന്‍റെ ഷോട്ട് കടുകിടെ തെറ്റാ തെ ആഴ്സനല്‍ വലയില്‍.
ഫസ്റ്റ് ഹാഫിന്‍റെ ഇന്‍ജുറി ടൈമില്‍ ഹള്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബൊവട്ടെങ് രണ്ടാം യെല്ലോ കാര്‍ഡ് കണ്ടു പുറത്തായതോടെ ഹള്‍ പത്ത് പേരായി ചുരുങ്ങി. ഇതോടെ രണ്ടാം പകുതിയില്‍ ആഴ്സനല്‍ വിജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയും ശക്തം.
എന്നാല്‍, ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ബെന്‍ഡ്നറും അര്‍ഷാവിനും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നില്‍ മത്സരിച്ചതോടെ സമനിലയിലേക്ക് മത്സരം നീങ്ങുകയാണെന്ന തോന്നലായി. ഇതിനിടെ ഹള്‍ സിറ്റിയും നിരവധി തവണ ഗോള്‍ നേട്ടത്തിനരികിലെത്തുകയും ചെയ്തതോടെ ഗണ്ണേഴ്സ് ക്യാംപ് ആശങ്കയില്‍. അവസാനം സ്റ്റോപ്പെജ് ടൈമിലെ ഷോട്ട് വലയിലെത്തിച്ച് ബെന്‍ഡ്നര്‍ ആഴ്സനലിന്‍റെ രക്ഷകനായി.
മറ്റൊരു മത്സരത്തില്‍ ചെല്‍സി, വെസ്റ്റ് ഹാമിനെതിരേ 4-1 നു വിജയിച്ചു. ഐവറി കോസ്റ്റ് സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ രണ്ടും അലക്സും ഫ്ളോറന്‍റ് മലൂദയും ഓരോ ഗോളും സ്വന്തമാക്കി. ബ്ലാക്ക് ബേണിനെ ടോട്ടനം 3-1 ന് കീഴടക്കിയപ്പോള്‍ എവര്‍ട്ടണ്‍- ബെര്‍മിങ് ഹാം മത്സരവും (2-2), ആസ്റ്റണ്‍ വില്ല - സ്റ്റോക്ക് സിറ്റി മത്സരവും (0-0) സമനിലയില്‍ പിരിഞ്ഞു.
Close...
Maximum Character Allowed -
4000