തിരിച്ചുവരാന്‍ രാജസ്ഥാന്‍
അഹമ്മദാബാദ്
മുംബൈ ഇന്ത്യന്‍സിനെതിരേ ജയത്തിന്‍റെ വക്കിലെത്തിയിട്ടും തോല്‍വി വഴങ്ങേണ്ടി വന്നതിന്‍റെ ആഘാതത്തില്‍ നിന്നു തിരിച്ചുവരാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നു രണ്ടാം മത്സരത്തിനിറങ്ങുന്നു. കിങ്സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് മൂന്നാം സീസണിലെ പോരാട്ടത്തിനു തുടക്കമിട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് എതിരാളികള്‍. മത്സരം രാത്രി എട്ടു മുതല്‍ സെറ്റ് മാക്സില്‍ തത്സമയം.
കഴിഞ്ഞ രണ്ട് സീസണുകളിലും സെമിവരെയെത്തിയ ഡെവിള്‍സ് ഇത്തവണ കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. റോയല്‍സ് ആകട്ടെ, ആദ്യ സീസണിലെ ചാംപ്യന്‍ഷിപ്് പ്രകടനത്തിനു ശേഷം രണ്ടാം സീസണില്‍ നിറം മങ്ങിയിരുന്നു. കിങ്സ് ഇലവനെ വെ റും 142 റണ്‍സിനൊതുക്കിയ ബൗളര്‍മാര്‍ ഡല്‍ഹിക്കു മേല്‍ക്കൈ സമ്മാനിക്കുന്നു.
ഇടങ്കയ്യന്‍ ബൗളര്‍ ഡിര്‍ക് നാനെസ് ന്യൂബോളുമായി തിളങ്ങിയപ്പോള്‍ ഫര്‍വീസ് മഹ്റൂഫും പ്രദീപ് സാങ്വാനും വിജയകുമാര്‍ യൊ മഹേഷും ഉറച്ച പിന്തുണ നല്‍കി. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ അമിത് മിശ്രയും തിലകരത്നെ ദില്‍ഷനും റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടിയതും ഡെവിള്‍സിനു തുണയായി. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക്കും മിഥുന്‍ മന്‍ഹാസും മധ്യനിരയ്ക്ക് ഉറപ്പേകി. കിങ്സിനെതിരേ പരാജയപ്പെട്ട വീരേന്ദര്‍ സേവാഗും തിലകരത്നെ ദില്‍ഷനും റോയല്‍സ് ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ തയാറായാണെത്തുന്നത്.
രാജസ്ഥാന്‍റെ കാര്യം നേരെ മറിച്ച്. ബാറ്റിങ്ങില്‍ യൂസഫ് പഠാന്‍ മാത്രം ഫോമില്‍. ഒരവസരത്തില്‍ പരസ് ദോഗ്ര പഠാനു പിന്തുണയേകിയതൊഴിച്ചാല്‍ ബാറ്റിങ് നിര അമ്പേ പരാജയം. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഗോവക്കാരന്‍ സ്വപ്നില്‍ അസ്നോദ്കറുമടങ്ങുന്ന ടോപ് ഓഡര്‍ ഡല്‍ഹി ടീമിനെതിരേ ഫോമിലെത്തേണ്ടത് അവശ്യം.
ഓസ്ട്രേലിയന്‍ പേസര്‍ ഷോണ്‍ ടെയ്റ്റും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ദിമിത്രി മസ്കരാനസും ഒഴികെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും ആദ്യ മത്സരത്തില്‍ പരാജയം. ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിനു സ്പിന്‍ മാജിക് തിരിച്ചു കിട്ടിയാല്‍ ഡല്‍ഹി ബാറ്റ്സ്മാന്‍മാരെ കൂച്ചുവിലങ്ങിടാന്‍ രാജസ്ഥാനായേക്കും.
Close...
Maximum Character Allowed -
4000